Peruman railway accident: കൊല്ലം പെരുമൺ തീവണ്ടി അപകടം; 36 വർഷം തികയുമ്പോഴും അപകട കാരണം അജ്ഞാതം

Kollam Peruman railway accident: ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഐലൻഡ് എക്സ്പ്രസിന്റെ 12 ബോഗികൾ പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടി കായലിലേക്ക് പതിച്ചു. യാത്രക്കാരും രക്ഷാപ്രവർത്തകരും ഉൾപ്പെടെ 105 പേരാണ് ദുരന്തത്തിൽ മരണമടഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Jul 7, 2024, 05:08 PM IST
  • 36 വർഷം പിന്നിടുമ്പോഴും അപകടകാരണം അഞ്ജാതമായി തുടരുകയാണ്
  • പെരുമൺ പാലത്തിന് സമീപം മരണപ്പെട്ടവരുടെ ഓർമ്മക്കായി സ്മൃതി മണ്ഡപം സ്ഥാപിച്ചിരുന്നു
Peruman railway accident: കൊല്ലം പെരുമൺ തീവണ്ടി അപകടം; 36 വർഷം തികയുമ്പോഴും അപകട കാരണം അജ്ഞാതം

കൊല്ലം: 105 പേരുടെ മരണത്തിന് ഇടയാക്കിയ പെരുമൺ തീവണ്ടി ദുരന്തo നടന്നിട്ട് ജൂൺ എട്ടിന് 36 വർഷം.1988 ജൂലൈ എട്ടിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഐലൻഡ് എക്സ്പ്രസിന്റെ 12 ബോഗികൾ പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടി കായലിലേക്ക് പതിച്ചു. യാത്രക്കാരും രക്ഷാപ്രവർത്തകരും ഉൾപ്പെടെ 105 പേരാണ് ദുരന്തത്തിൽ മരണമടഞ്ഞത്. നിരവധിപേർക്ക് ​ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

ദുരന്ത കാരണം കണ്ടെത്തണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് കേന്ദ്ര സർക്കാർ രണ്ട് അന്വേഷണ കമ്മീഷനുകളെ നിയമിച്ചു. റെയിൽവേ സേഫ്റ്റി കമ്മിഷണർ സൂര്യ നാരായണന്റെ നേതൃത്വത്തിൽ ആയിരുന്നു ആദ്യത്തെ കമ്മീഷൻ. കായലിൽ രൂപം കൊണ്ട ടോർനാടോ മൂലമാണ് ട്രെയിൻ മറിഞ്ഞത് എന്ന് ആയിരുന്നു കമ്മീഷന്റെ കണ്ടെത്തൽ. എന്നാൽ ചുഴലികാറ്റു പോയിട്ട് ചെറിയ കാറ്റു പോലും അനുഭവപ്പെട്ടില്ലെന്ന് തീവണ്ടി മറിഞ്ഞ സമയം കായലിൽ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരുന്ന മത്സ്യ തൊഴിലാളികളും നാട്ടുകാരും പറഞ്ഞിരുന്നു.

തുടർന്ന് റിട്ടേർഡ് എയർ മാർഷൽ സി.എസ്. നായിക്കിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ കമ്മീഷനെ നിയമിച്ചു. അപകടകാരണം ടോർനാടോ എന്നായിരുന്നു രണ്ടാമത്തെ കമ്മീഷന്റെയും കണ്ടെത്തൽ. 36 വർഷം പിന്നിടുമ്പോഴും അപകടകാരണം അഞ്ജാതമായി തുടരുകയാണ്. പെരുമൺ പാലത്തിന് സമീപം മരണപ്പെട്ടവരുടെ ഓർമ്മക്കായി സ്ഥാപിച്ച സ്മൃതി മണ്ഡപത്തിൽ പെരുമൺ ദുരന്ത അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ.വി. ഷാജിയുടെ നേതൃത്വത്തിൽ മുടക്കം കൂടാതെ  എല്ലാ വർഷവും അനുസ്മരണ സമ്മേളനം സംഘടിപ്പിക്കാറുണ്ട്.

വിവിധ സംഘടനകളും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താറുണ്ട്. പനയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരുമൺ ജങ്കാർകടവിൽ സ്‌മൃതിമണ്ഡപം സ്ഥാപിച്ചിരുന്നു. എന്നാൽ പെരുമൺ - പേഴുംതുരുത്ത്പാലം നിർമിക്കുന്നതിന് വേണ്ടി സ്‌മൃതി മണ്ഡപം നീക്കം ചെയ്യേണ്ടി വന്നു. അതിനാൽ ഇപ്പോൾ പാലത്തിന് സമീപം താൽക്കാലികമായി നിർമ്മിച്ച മണ്ഡപത്തിലാണ് പനയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News