എറണാകുളം: വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് ഇന്ന് നിത്യ സംഭവമാണ്. എന്നാൽ നാട്ടിലിറങ്ങിയ മൃഗങ്ങൾ വീട്ടിലേക്കെത്തുന്നത് അപൂർവമാണ്. അങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുകയാണ് കോതമംഗലം അട്ടിക്കുളം പ്ലാന്റേഷൻ റോഡിലുള്ള സാബുവിന്റെ വീട്ടിൽ. ഓടിക്കയറിയതാകട്ടെ ഒരു മ്ലാവും.


COMMERCIAL BREAK
SCROLL TO CONTINUE READING

കാട്ടിൽ നിന്ന് നാട്ടിലിറങ്ങിയ മ്ലാവ് തെരുവ് പട്ടികളുടെ മുന്നിൽ പെട്ടു. കുട്ടമ്പുഴ, അട്ടിക്കളം പ്ലാന്‍റേഷൻ റോഡിലുള്ള കൊരട്ടിക്കുന്നേൽ സാബുവിന്‍റെ വീട്ടിലേക്കാണ് പ്രാണരക്ഷാർത്ഥം മ്ലാവ് ഓടിക്കയറിയത്. കൂട്ടമായി ആക്രമിക്കാനെത്തിയ പട്ടികളിൽ നിന്ന് രക്ഷപെടാനാണ് മുൻവശത്തെ തുറന്നു കിടന്ന വാതിലിലൂടെ മ്ലാവ് വീടിനകത്ത് കയറിയത്.

Read Also: 'പശു ആധാർ' കേരളത്തിലും; ചിപ്പ് ഘടിപ്പിക്കുന്ന ഇ സമൃദ്ധി പദ്ധതി ഉത്ഘാടനം ചെയ്തു


ഉടനെ സാബുവും അയൽവാസികളും ചേർന്ന് മ്ളാവിനെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകർ എത്തി മ്ലാവിനെ തിരികെ വനത്തിലേക്ക് തുറന്നു വിടുകയായിരുന്നു. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണ് ഇത്. കാട്ടാനകൾ ഈ മേഖലയിൽ വൻ കൃഷി നാശമാണ് വരുത്തിവക്കുന്നത്.


മ്ലാവിനെ തുറന്നുവിട്ടയുടനെ വീടിന്‍റെ മതിൽ ചാടിക്കടന്ന് മ്ലാവ് ഓടിമറയുകയായിരുന്നു. വനമേളലയോട് ചേര്‍ന്ന പ്രദേശമായ ഇവിടെ വന്യജീവി ശല്യം രൂക്ഷമാണെങ്കിലും മ്ലാവുകൾ ജനവാസ മേഖലയിൽ എത്തുന്നത് അപൂർവമായിരുന്നു. കൃഷിനാശം വരുത്തുന്ന കാട്ടുപന്നി, കാട്ടുപോത്ത്, കാട്ടാന തുടങ്ങിയ മൃഗങ്ങളാണ് പ്രദേശത്ത് എത്താറ്. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.