ലോക്ക്ഡൌണിനെ തുടര്‍ന്ന് അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് മുന്‍പ് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി നാട്ടിലെത്തിയത് രാഷ്ട്രീയ വിവാദമാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചപ്പോഴും മലയാളികളില്‍ ഒരാള്‍ പോലും കേരളത്തിലെത്തിയില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. 


ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള അവസാന ട്രെയിനിലാണ് സമ്പത്ത് നാട്ടിലെത്തിയത്. നിരവധി മലയാളികള്‍ നാട്ടിലേക്ക് മടങ്ങാനാകാതെ ഡല്‍ഹിയില്‍ കുടുങ്ങി കിടക്കുമ്പോഴാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട എ സമ്പത്ത് കേരളത്തിലേക്ക് മടങ്ങിയത്. 


വാട്സ് ആപ് ഗ്രൂപ്പ് ചാറ്റിനിടെ മോശം പരാമര്‍ശം; നടനെതിരെ രഞ്ജിനി


 


കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നേടാനും സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാനുമാണ് സമ്പത്തിനെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലായിരുന്നു ക്യാബിനറ്റ് റാങ്കില്‍ നിയമനം. ഡല്‍ഹിയിലെ കേരള ഹൗസിലാണ് സമ്പത്തിനു താമസം ഒരുക്കിയത്. 


കൊറോണ വൈറസ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ നിരീക്ഷണത്തിലാക്കാന്‍  കേരള ഹൗസ് വിട്ടുനല്‍കണമെന്ന ആവശ്യം തള്ളിയിരുന്നു. ഇതില്‍ സമ്പത്തിന്‍റെ ഇടപെടല്‍ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കേണ്ട സമ്പത്ത് മിക്ക സമയത്തും കേരളത്തിലാണെന്ന ആക്ഷേപം  നിലനില്‍ക്കുന്നതിനിടെയാണ് പുതിയ വിവാദം. 


എന്നാല്‍, തിരുവനന്തപുരത്തുള്ള സമ്പത്ത് അവിടെ നിന്നും അന്യസംസ്ഥാനങ്ങളിലുള്ള മലയാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.