കൊച്ചി: സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. സനൽകുമാർ, പാറശാലയിലെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ പോയി മടങ്ങും വഴിയാണ് മഫ്തിയിലെത്തിയ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ സനൽകുമാർ ബഹളം വയ്ക്കുകയും തന്നെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ ആരോപിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും  പോലീസ് വരാതെ തന്നെ കൊണ്ടുപോകാൻ കഴിയില്ലെന്നും സനൽകുമാർ ശശിധരൻ പോലീസിനോട് പറഞ്ഞു.  പോലീസിലെ ഒരു വിഭാഗം തന്നെ കൊല്ലാൻ ശ്രമിക്കുന്നുവെന്നും തനിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നും സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ പറഞ്ഞു. തുടർന്ന് പാറശാല പോലീസ് എത്തി സനൽകുമാർ ശശിധരനോട് കാര്യങ്ങൾ വിശദീകരിച്ചു. എഫ്ഐആറിന്റെ കോപ്പി കാണണമെന്ന് സനൽകുമാർ ആവശ്യപ്പെട്ടു. എഫ്ഐആറിന്റെ കോപ്പിയും പോലീസ് സനൽകുമാർ ശശിധരനെ കാണിച്ചു. പൊലീസിനൊപ്പം പോകാൻ വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ചാണ് സനൽകുമാർ ശശിധരനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്.


ALSO READ: മഞ്ജു വാര്യരെ അപമാനിച്ചെന്ന പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരൻ കസ്റ്റഡിയിൽ


നടി മഞ്ജു വാര്യരുടെ പരാതിയിൽ എളമക്കര പോലീസാണ് സനൽ കുമാർ ശശിധരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മഞ്ജുവിന്റെ പരാതി. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു. കമ്മീഷണർ ഓഫീസിൽ നേരിട്ട് എത്തിയാണ് മഞ്ജു പരാതി നൽകിയത്. ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. മഞ്ജു വാര്യർ ചിലരുടെ തടങ്കലിൽ ആണെന്നും മഞ്ജുവിന്റെ ജീവൻ രക്ഷിക്കണമെന്നും സനൽ കുമാർ ശശിധരൻ പറഞ്ഞിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.