ഗുരുവായൂർ പ്രശ്നം വർഗ്ഗീയത ആളിക്കത്തിക്കാനുള്ള ശ്രമമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കാണുന്നതിന്  ആരാണ് ഉത്തരവാദിയെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ശശികല മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. 


ദേവസ്വം ആക്റ്റ് അനുവദിക്കാത്ത ആ കാര്യം അരുതെന്ന് അങ്ങ് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഈ വിഷയം ഉണ്ടാകുമായിരുന്നോ എന്നും ശശികല ചോദിക്കുന്നു. നിങ്ങൾ കാണിക്കുന്നതൊക്കെ കാണാൻ വിധിക്കപ്പെട്ട സമൂഹമല്ല ഹൈന്ദവ സമൂഹമെന്നും അവര്‍ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നു. 


ശശികലയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം: 


ബഹുമാനപ്പെട്ട മുഖ്യമന്തി
ഗുരുവായൂർ പ്രശ്നം വർഗ്ഗീയത ആളിക്കത്തിക്കാനുള്ള ശ്രമമായി അങ്ങ് കാണുന്നു. ആരാണ് ഉത്തരവാദി?
* ദേവസ്വം ആക്റ്റ് അനുവദിക്കാത്ത ആ കാര്യം അരുതെന്ന് അങ്ങ് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഈ വിഷയം ഉണ്ടാകുമായിരുന്നോ?
*ഗുരുവായൂർ ക്ഷേത്ര വരുമാനം ഹിന്ദുക്കളുടേത് മാത്രമല്ലെന്ന് പറഞ്ഞ അങ്ങയുടെ രാഷ്ട്രീയ അടിമയെ തിരുത്താൻ അങ്ങ് തയ്യാറായോ?
*5 കോടിക്ക് പകരം 500 കോടിയുടെ സേവാ പ്രവർത്തനം ദേവസ്വം ബോർഡിന് സ്വയം ചെയ്യാമായിരുന്നില്ലേ ? ആരെങ്കിലും എതിർക്കുമായിരുന്നോ?
* പ്രത്യേക ഫണ്ട് സമാഹരിക്കാമായിരുന്നില്ലേ ?
*** നിങ്ങൾ കാണിക്കുന്നതൊക്കെ കാണാൻ വിധിക്കപ്പെട്ട സമൂഹമല്ല ഹൈന്ദവ സമൂഹം
** ഹിന്ദുവിന്റെ പട്ടിണിയും വേദനയും യാതനയും കാണാൻ ഇന്നു വരെ ഗുരുവായൂർ എന്നല്ല ഏതെങ്കിലും ദേവസ്വം ബോർഡിന് കണ്ണൂണ്ടായിട്ടുണ്ടോ?
* ഗതിയില്ലാത്ത ഹിന്ദു കുട്ടികളെ സംരക്ഷിക്കാൻ ഒരു കേന്ദ്രം ഇന്നുവരെ ദേവസ്വം ബോർഡ് ചിന്തിച്ചിട്ടുണ്ടോ?
* മിടുക്കരായ ഉണ്ണിക്കണ്ണന്മാരെ പഠിപ്പിക്കാൻ തയ്യാറുണ്ടോ?മെഡിസിനടക്കുള്ള കോഴ്സ്കൾക്ക് പഠിക്കുന്ന ഒരു കുട്ടിയേയെങ്കിലും ദത്തെടുത്തിട്ടുണ്ടോ?
* നാഴി അരി ആ അട്ടപ്പാടിയിലെങ്കിലും നൽകിയിട്ടുണ്ടോ
* ഭക്തരായ കിഡ്നി, ലിവർ രോഗികൾക്ക് ഒരു പാരസെറ്റമോളെങ്കിലും കൊടുക്കാൻ ദേവസ്വം പദ്ധതിയുണ്ടോ?
* സത്യസായി മിഷൻ സർവ്വത്ര സൗജന്യമായി ആശുപത്രി നടത്തുന്നു. അതിലും വരുമാനമുള്ള 1500 കോടിക്കടുത്ത് സ്ഥിര നിക്ഷേപമുള്ള ഗുരുവായൂർ ദേവസ്വം ആശുപത്രിയുടെ സ്ഥിതിയെന്ത്?
* തിരുപ്പതി ക്ഷേത്രം സംസ്കൃത മീഡിയത്തിൽ താമസവും ഭക്ഷണവും അടക്കം എല്ലാം സാജന്യമായി ഉന്നത വിദ്യാഭ്യാസം നടത്തുന്നു. ഹൈന്ദവ വിഷയങ്ങളിൽ അവരുടെ ചിലവിൽ തജ്യവ്യാപകമായി പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നു.. ഗുരുവായൂർ ശ്രീകഷ്ണ കോളേജിൽ മാനേജ്മെന്റ് സീറ്റോ ജോലിയോ ഏതെങ്കിലും കുചേലന്റെ മക്കൾക്ക് കിട്ടുമോ?
* കണ്ണൻ എവിടെയാണെന്നറിയാത്ത അങ്ങേക്ക് ആ അഞ്ചു കോടിയുടെ വില അറിയില്ല. കടം വാങ്ങിപ്പോലും കണ്ണനെ ഒരു നോക്കു കാണാൻ വരുന്നവന്റെ കണ്ണീരിന്റെ വിലയാണത്
* ബാലഗോകുലം അവരുടെ വിഷുക്കൈനീട്ടം അങ്ങയുടെ കയ്യിൽ വെച്ചു തന്നതിൽ ഒരു ബാലഗോകുലാംഗമായി തുടങ്ങി പിന്നീടതിന്റെ പലസ്ഥാനങ്ങളും വഹിച്ചിരുന്ന എന്നേ പോലുള്ളവർ ഏറെ സന്തോഷിച്ചിട്ടുണ്ട്.
* പ്രളയസമയത്ത് മിസോറാം ഗവർണറായിരുന്ന ബഹുമാന്യ കുമ്മനവും കൊറോണക്കാലത്ത് മിസോറം ഗവർണർ ബഹുമാനപ്പെട്ട ശ്രീധരൻ പിള്ള സാറും അവരുടെ വിഹിതം അങ്ങയുടെ കൈയിൽ വെച്ചു തന്നത് രാഷ്ട്രീയ ചിന്തകൾക്കപ്പുറമല്ലേ ?
* മാതാ അമൃതാനന്ദമയി മഠം മൂന്നു കോടി രൂപ CM fund ൽ നൽകിയപ്പോൾ ആരെങ്കിലും എതിരഭിപ്രായം പറഞ്ഞുവോ? അതുപോലല്ല ദേവസ്വം ബോർഡ് സംവിധാനം . രണ്ടു കൊല്ലമോ മൂന്നു കൊല്ലമോ സ്ഥാനത്തിരിക്കുന്നവരുടെ സ്വന്തമല്ല അവിടെയുള്ള പണവും മറ്റു സമ്പാദ്യങ്ങളും
ഇനി ചിന്തിക്കു .
* ഈ സമയത്ത് ഇങ്ങനെ ഒരു വിഷയം ഉണ്ടാക്കണമായിരുന്നോ?
പിന്നേ
* Beef fest നടത്തിയപ്പോൾ ...
10 ലക്ഷവുമായി വടക്കോട് വണ്ടി കയറിയപ്പോൾ ... താടകമാരേയും പൂതന മാരേയും ശബരിമലയിലേക്ക് തള്ളിക്കയറ്റിയപ്പോൾ ........ ഉണ്ടാകാത്ത വർഗ്ഗീയ വികാരം ഇപ്പോൾ ആളിക്കത്തുന്നെങ്കിൽ അങ്ങട്ട് കത്തട്ടെ. അതല്ലേ സാർ അതിന്റെ ഒരു ശരി :


എന്ന്
കത്തിക്കാൻ കൂട്ടുനിന്ന ഒരു പ്രജ