തിരുവനന്തപുരം: നാലാമത് സത്യജിത് റേ പുരസ്‌കാരം തെലുങ്ക് സംവിധായകന്‍ ബി. ഗോപാലിന് (ബജുവഡ ഗോപാല്‍). 10,000 രൂപയും മൊമെന്റോയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ് (Award). ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് സമഗ്ര സംഭാവനകള്‍ നല്‍കിയ സംവിധായകര്‍ (Director), നടീനടന്‍മാര്‍ തുടങ്ങിയ വ്യക്തികള്‍ക്കായി സത്യജിത് റേ ഫിലിം സൊസൈറ്റി കേരള നല്‍കുന്ന പുരസ്‌കാരമാണ് സത്യജിത് റേ അവാര്‍ഡ്.


COMMERCIAL BREAK
SCROLL TO CONTINUE READING

2016ലാണ് ആദ്യമായി വിശ്വവിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കോവിഡ് മഹാമാരി മൂലം 2019ല്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നില്ല. 2016ല്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം ആദ്യം ലഭിച്ചത് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനാണ്. തുടര്‍ന്ന് സത്യജിത് റേയുടെ സിനിമയായ ചാരുലതയിലെ നായിക മാധബി മുഖര്‍ജി, നടനും സംവിധായകനും നിര്‍മാതാവുമായ (Producer) മോഹന്‍ ഗാര്‍ഹേ എന്നിവര്‍ക്കും ലഭിച്ചു.


ALSO READ: Hockey Stars Awardsൽ, ഇന്ത്യൻ ആധിപത്യം, ശ്രീജേഷിനും പുരസ്‌കാരം


നടന്‍, സംവിധായകന്‍ എന്നീ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ബി. ഗോപാല്‍. 30 തെലുങ്ക് ചിത്രങ്ങളും രണ്ട് ഹിന്ദി ചിത്രങ്ങളും ബി. ഗോപാല്‍ സംവിധാനം ചെയ്തു. സംവിധാനത്തോടൊപ്പം നടനായും തിളങ്ങി. 1977 മുതല്‍ സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്ന ബി. ഗോപാല്‍ ഇന്നും ചലച്ചിത്ര മേഖലയിൽ സജീവമാണ്. പരമവീരചക്ര, മാസ്‌ക എന്നിവ ബി. ഗോപാലിന്റെ പ്രസിദ്ധ സിനിമകളാണ്.


2021 ഒക്‌റ്റോബര്‍ 13ന് ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ബി. ഗോപാലിന് അവാര്‍ഡ് നല്‍കും. ചലച്ചിത്ര സംവിധായകന്‍ ബാലു കിരിയത്, സംഗീത സംവിധായകന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, സംവിധായകന്‍ സജിന്‍ലാല്‍ തുടങ്ങിയവർ അം​ഗങ്ങളായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.