ന്യുഡൽഹി:  NEET Exam എഴുതാനായി വിദേശത്തു നിന്നും വരുന്ന വിദ്യാർത്ഥികളുടേയും രക്ഷകർത്താക്കളുടെയും quarantine ഒഴിവാക്കുന്നതിന് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണെന്ന്  സുപ്രീം കോടതി.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരുകളെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.  നീറ്റ് എഴുതാൻ വേണ്ടി  വിദേശ രാജ്യങ്ങളിൽ നിന്നും 5000 ത്തോളം  പേരാണ് കേരളത്തിൽ എത്തുന്നതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരീസ് ബീരാൻ ചൂണ്ടിക്കാട്ടി. 


Also read: ഒഴിയുന്നു.. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണം: സോണിയ ഗാന്ധി 


മാത്രമല്ല അതിൽ പലരും JEE പരീക്ഷ എഴുതിയ ശേഷം അതായത് സെപ്റ്റംബർ ആറ് കഴിഞ്ഞാണ്  നാട്ടിലേക്ക് വരുന്നത്.  എന്നാൽ  NEET പരീക്ഷ നടക്കുന്നത് സെപ്റ്റംബർ 13 നും.  അതുകൊണ്ടാണ് വിദേശത്തുനിന്നും വരുന്നവരുടെ quarantine ഒഴിവാക്കണമെന്ന് ഹാരീസ് ബീറ്റാൻ ആവശ്യപ്പെട്ടത്.  


Also read: കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റില്‍ 


എന്നാൽ ഇപ്പോഴാണ് കേരളം കൊറോണയുടെ ആഘാതം നേരിടുന്നതെന്നും പ്രതിദിന കേസുകൾ 2000 ൽ അധികമാണെന്നും ജസ്റ്റിസ് നാഗേശ്വർ റാവു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  അതുകൊണ്ടുതന്നെ quarantine ഒഴിവാക്കാൻ കോടതി  ഉത്തരവിടില്ലെന്നും അതേസമയം ഇക്കാര്യത്തിൽ ഉചിതമായ തീരമാനം സംസ്ഥാന സർക്കാരിന് എടുക്കാമെന്നും ജസ്റ്റിസ് നാഗേശ്വർ റാവു  അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.