ലാവലിന്‍ കേസ്: ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
പിണറായി ഉള്‍പ്പടെ മൂന്നു പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെയുള്ള അപ്പീലില്‍ വിശദമായ വാദം ആവശ്യമാണോ എന്ന് സുപ്രീം കോടതി ഇന്ന് തീരുമാനിക്കും.
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
പിണറായി ഉള്‍പ്പടെ മൂന്നു പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെയുള്ള അപ്പീലില്‍ വിശദമായ വാദം ആവശ്യമാണോ എന്ന് സുപ്രീം കോടതി ഇന്ന് തീരുമാനിക്കും.
ജസ്റ്റിസുമാരായ എന്‍.വി രമണ, എം.ശാന്തന ഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഉദ്യോഗസ്ഥരായ എം.വി. രാജഗോപാല്‍, ആര്‍. ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവര്‍ക്കെതിരെ വിചാരണ നടത്താമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ ഉദ്യോഗസ്ഥര്‍ നല്‍കിയ അപ്പീലുകളും സിബിഐയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കുന്നുണ്ട്.