New Delhi : തിരുവനന്തപുരം ന​ഗരസഭയിൽ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരന്ദ്രൻ (K Surendran) ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനെ കണ്ടു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിജയ് സാംപ്ളേയുമായി ന്യൂ ഡൽഹിയൽ എത്തിയാണ് കൂടിക്കാഴ്ച നടത്തി.   


COMMERCIAL BREAK
SCROLL TO CONTINUE READING

പട്ടികജാതി ക്ഷേമത്തിനായി കേന്ദ്രസർക്കാർ അനുവദിക്കുന്ന ഫണ്ടിൽ കൃത്യമായ ഓഡിറ്റിം​ഗ് നടത്തണം. കേരളത്തിൽ പട്ടിക ജാതി ഫണ്ട് വേണ്ടവിധത്തിൽ ഉപയോ​ഗിക്കുന്നില്ല. ഭരണകക്ഷി നേതാക്കൾ ഫണ്ട് തട്ടിയെടുത്ത സംഭവം ഒറ്റപ്പെട്ടതല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. 


ALSO READ : K surendran Scheduled Caste Welfare Fund: പട്ടികജാതി ക്ഷേമഫണ്ട് സിപിഎം നേതാക്കൾ തട്ടിയെടുക്കുന്നു, ലക്ഷങ്ങളുടെ അഴിമതി വിവരങ്ങൾ പുറത്തുവിട്ട് കെ.സുരേന്ദ്രൻ


രാജ്യത്ത് പട്ടികവിഭാ​ഗക്കാർക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്ന സംസ്ഥാനമായി കേരളം മാറി കഴിഞ്ഞു. പട്ടികജാതി സമൂഹത്തിനെതിരെ നടക്കുന്ന പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. 


ALSO READ : പൊതുജനം കഴുതയല്ല; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ


തിരുവനന്തപുരത്തെ ഒരു SC പ്രമോട്ടറെ സ്വാധീനിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സമിതി അം​ഗം ഫണ്ട് തട്ടിയത് ഇതിന്റെ ഉദ്ദാഹരണമാണെന്ന് നേരത്തെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. DYFI സംസ്ഥാന സമിതി അംഗത്തിൻ്റെ അമ്മയുടേയും അച്ഛൻ്റെയും അക്കൗണ്ടിലേക്ക് ട്രഷറി വഴി പണം എത്തിയെന്ന് എസ്.സി പ്രമോട്ടർ പരാതി നൽകിയിട്ടും സർക്കാർ അവഗണിച്ചുവെന്നുമാണ് രണ്ടാഴ്ചയ്ക്ക് വാർത്തസമ്മേളനത്തിലൂടെ കെ സുരേന്ദ്രൻ ആരോപിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക