പൊതുജനം കഴുതയല്ല; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

കൊവിഡിന്റെ രണ്ടാം വരവിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നത് ആവർത്തിക്കുകയാണെന്ന് കെ സുരേന്ദ്രൻ  

Written by - Zee Malayalam News Desk | Last Updated : Apr 24, 2021, 05:28 PM IST
  • കേന്ദ്രസർക്കാരിന്റെ നിലപാടുകളെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
  • കൊവിഡിന്റെ രണ്ടാം വരവിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നതെന്ന് കെ സുരേന്ദ്രൻ
  • പൊതുജനം കഴുതയാണെന്ന് കരുതരുതെന്നും, ആ പേര് ചേരുക മുഖ്യമന്ത്രിക്കാണെന്നും സുരേന്ദ്രൻ
പൊതുജനം കഴുതയല്ല; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: കൊവിഡിണെ പ്രതിരോധിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടുകളെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്.  

കൊവിഡിന്റെ രണ്ടാം വരവിലും മുഖ്യമന്ത്രി (Pinarayi Vijayan) രാഷ്ട്രീയം കളിക്കുന്നത് ആവർത്തിക്കുകയാണെന്ന് പറഞ്ഞ കെ സുരേന്ദ്രൻ  ഓഖിയുടെ സമയത്തും, പ്രവാസികളെ തിരികെ എത്തിക്കുന്നതിനും, അതുപോലെ മഹാ പ്രളയ കാലത്തും രാഷ്ട്രീയം കളിച്ചയാളാണ് മുഖ്യമന്ത്രിയെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. 

Also Read: ഓക്സിജൻ വിതരണം തടസ്സപ്പെടുത്തുന്നവരെ തൂക്കിലേറ്റും: Delhi HC 

പൊതുജനം കഴുതയാണെന്ന് കരുതരുതെന്നും, ആ പേര് ചേരുക മുഖ്യമന്ത്രിക്കാണെന്നും സുരേന്ദ്രൻ പറഞ്ഞു.  ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രൻ വ്യക്തമാക്കിയത്.   കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു;

കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ ഡൽഹിയിൽ ഉണ്ടായ ഓക്സിജൻ പ്രതിസന്ധിയിൽ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഓക്സിജൻ വിതരണത്തിന് തടസ്സം നിൽക്കുന്നത് ആരായാലും അവരെ വെറുതെ വിടില്ലയെന്നും തൂക്കിക്കൊല്ലുമെന്നും കോടതി മുന്നറിയിപ്പ് നൽകി. 

കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണ കൂടത്തിലെ ഏത് ഉദ്യോഗസ്ഥനാണ് ഓക്സിജൻ വിതരണത്തിന് തടസ്സം നിൽക്കുന്നതെന്നും ചോദിച്ച കോടതി രാജ്യത്ത് കൊവിഡ് തരംഗമല്ല സുനാമിയാണെന്നും പറഞ്ഞു. രാജ്യത്ത് പ്രതിദിന കൊവിഡ് വർദ്ധന കുതിച്ചുകൊണ്ടിരിക്കുയാണ്. 

ഡൽഹിയിലെ മഹാരാജ അഗ്രസെൻ ആശുപത്രിയുടെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശം.   കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ഓക്സിജൻ ലഭ്യമാകുന്നില്ലെന്ന് കാണിച്ച് ആശുപത്രി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് വിപിൻ സംഖി, ജസ്റ്റിസ് രേഖ പള്ളി എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News