സ്ക്കോൾ കേരളയുടെ ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്‌സിംഗ് കെയർ കോഴ്‌സ്; കുടുംബശ്രീ അംഗങ്ങളെയും ഭാഗമാക്കും: വി ശിവൻകുട്ടി
സ്ക്കോൾ കേരളയുടെ ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്‌സിംഗ് കെയർ കോഴ്സിൽ കുടംബശ്രീ, അയൽക്കൂട്ടം അംഗങ്ങളെയും ഭാഗമാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടന്നുവെന്നും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ലോക ഹോസ്പിസ് ആന്റ് പാലിയേറ്റീവ് കെയർ ദിനത്തിൽ തിരുവനന്തപുരത്ത് കോഴ്സിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം: സ്ക്കോൾ കേരളയുടെ ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്‌സിംഗ് കെയർ കോഴ്സിൽ കുടംബശ്രീ, അയൽക്കൂട്ടം അംഗങ്ങളെയും ഭാഗമാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടന്നുവെന്നും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ലോക ഹോസ്പിസ് ആന്റ് പാലിയേറ്റീവ് കെയർ ദിനത്തിൽ തിരുവനന്തപുരത്ത് കോഴ്സിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
രോഗം മൂലവും പ്രായാധിക്യത്താലും പ്രയാസം അനുഭവിക്കുന്നവർക്ക് സാന്ത്വനമേകാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കോൾ - കേരളയുടെ നേതൃത്വത്തിൽ ഈ രംഗത്ത് ശാസ്ത്രീയമായ പരിശീലനം സിദ്ധിച്ച ഹോം നഴ്‌സുമാരെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്‌സിംഗ് കെയർ എന്ന കോഴ്‌സിന് തുടക്കം കുറിക്കുന്നത്.
ALSO READ: ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്: 35 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു; ഏഴുപേർക്കെതിരെ കേസ്
ജനസംഖ്യയിൽ മുപ്പത് ശതമാനത്തിലധികം വയോജനങ്ങൾ ഉള്ള നമ്മുടെ സമൂഹത്തിൽ ഇവരുടെ പരിരക്ഷയും പരിചരണവും സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. 2023 ൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രോഗ്രസ്സ് റിപ്പോർട്ടിൽ ഇക്കാര്യം ഏറെ പ്രാധാന്യത്തോടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിശീലനം സിദ്ധിച്ച ഹോം നഴ്‌സുമാരെ സൃഷ്ടിച്ച് സാന്ത്വന പരിചരണം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി സ്‌കോൾ കേരളയുമായി സഹകരിച്ച് പുതിയ കോഴ്‌സ് ആരംഭിക്കുന്നതിന് പ്രോഗ്രസ് റിപ്പോർട്ടിലൂടെ സർക്കാർ ബൃഹത്തായ ഒരു ആശയമാണ് മുന്നോട്ടു വെച്ചത്.
ആ ആശയമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം സമാനതകളില്ലാത്ത പുരോഗതിക്ക് സാക്ഷ്യം വഹിക്കുകയാണ്. കേരള സംസ്ഥാനത്തെ ആരോഗ്യരംഗവും പൊതുജനാരോഗ്യ മേഖലയും ഇന്ന് ലോക മാതൃകയാണ്.ഈ സന്ദർഭത്തിലാണ് ആരോഗ്യ വകുപ്പുമായി ചേർന്ന് ഇത്തരത്തിൽ കോഴ്‌സ് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.