Operation Bike Stunt: ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്: 35 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു; ഏഴുപേർക്കെതിരെ കേസ്

Operation Bike Stunt: കേരള പോലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയാണിത്.   

Written by - Zee Malayalam News Desk | Last Updated : Oct 14, 2023, 06:25 PM IST
  • ഇരുചക്രവാഹനങ്ങളുടെ അഭ്യാസപ്രകടനം തടയുകയാണ് ലക്ഷ്യം.
  • മുപ്പത് പേരുടെ ലൈസൻസ് റദ്ദാക്കും.
  • വരും ദിവസങ്ങളിലും പരിശോധന തുടരും.
Operation Bike Stunt: ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്: 35 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു; ഏഴുപേർക്കെതിരെ കേസ്

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായി നടത്തിയ  പരിശോധനയിൽ 35 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു. 

ഏഴു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 30 പേരുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിച്ചു. 3,59,250  രൂപ പിഴയായി ഈടാക്കി. ട്രാഫിക്കിന്റെ ചുമതലയുള്ള ഐ.ജി ജി സ്പർജൻ കുമാറിൻറെ നിർദ്ദേശപ്രകാരം ട്രാഫിക് ആൻറ് റോഡ് സേഫ്റ്റി സെൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ  പരിശോധന നടത്തിയാണ് നിയമലംഘകരെ കണ്ടെത്തിയത്. 

 
വാഹനരൂപമാറ്റം വരുത്തി സ്റ്റണ്ട് നടത്തി ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരുടെ വിലാസം ശേഖരിച്ചാണ് ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ടിന്റെ മൂന്നാംഘട്ടം നടപ്പാക്കിയത്. ദക്ഷിണ മേഖലാ ട്രാഫിക് എസ്.പി ജോൺസൺ ചാൾസ്, ഉത്തരമേഖലാ ട്രാഫിക് എസ്.പി ഹരീഷ് ചന്ദ്ര നായിക്, ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാർ, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഓപ്പറേഷന് നേതൃത്വം നൽകി. 
    
ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിൻറെ ശുഭയാത്ര വാട്‌സാപ്പ് നമ്പറായ 9747001099 എന്ന നമ്പറിലേയ്ക്ക് വീഡിയോയും ചിത്രങ്ങളും അയയ്ക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News