School Opening Kerala| സ്കൂൾ ബസ്സുകളുടെ നികുതി ഉടനെ വേണ്ട, യാത്ര പ്രശ്നത്തിന് കൂടുതൽ കെ.എസ്.ആർ.ടി.സികൾ
ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വാഹനങ്ങളുടെ നികുതി താത്കാലികമായി ഒഴിവാക്കി നൽകിയേക്കും. നിലവിൽ മൂന്നാം ക്വാർട്ടർ നികുതി ഡിസംബർ 31 വരെ നീട്ടിയിരുന്നു.
ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് കാലത്തെ ബുദ്ധിമുട്ടിൽ വലിയ ആശ്വാസമാണ് നികുതി ഒഴിവാക്കൽ. നേരത്തെ സെപ്റ്റംബർ 31 വരെ നികുതി അടക്കാനുള്ള കാലാവധി നീട്ടിയിരുന്നു.
അതേസമയം വിദ്യാർഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കെ.എസ്.ആർ.ടി.സി.ബസുകൾ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Also Read: KSRTC Salary renewal: കെഎസ്‌ആര്‍ടിസി ശമ്പള പരിഷ്കരണം, ചര്‍ച്ച പരാജയം, പണിമുടക്കുമെന്ന് യൂണിയനുകള്‍
നിലവിലെ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന കാലതാമസമില്ലാതെ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏതാണ്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...