നാളെ പ്രവേശനോത്സവം: 42.9 ലക്ഷം വിദ്യാർഥികൾ സ്‌കൂളിലെത്തും
സ്‌കൂളിന് മുന്നിൽ പൊലീസ് സഹായം ഉണ്ടാകും. അധ്യായന വർഷം സ്കൂൾ കലോത്സവം, പ്രവർത്തി പരിചയ മേള എന്നിവ ഉണ്ടാകും. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ക്ലാസ് ഒരുക്കും. മൂന്ന് ആഴ്ചയ്ക്കുള്ളിൽ സ്കൂൾ മാനുവൽ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ സമീപനത്തിൽ കർശന നിലപാട് സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങൾ തുറക്കും. 42.9 ലക്ഷം വിദ്യാർഥികൾ സ്‌കൂളിലെത്തും. രണ്ട് വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ പഴയ രീതിയിൽ ആരംഭിക്കുന്നത്. വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമാകുന്ന അധ്യയന വർഷം ബുധൻ ആരംഭിക്കും. 42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസിൽ 4 ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്.
Read Also: പ്ലസ് വൺ വിദ്യാർഥികളുടെ സമരം; ഒടുവിൽ അയഞ്ഞ് സർക്കാർ; വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു
സംസ്ഥാന ജില്ലാ, ഉപജില്ലാ സ്‌കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും. സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒന്നാം വാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും എത്തിച്ചിട്ടുണ്ട്.
സ്‌കൂളിന് മുന്നിൽ പൊലീസ് സഹായം ഉണ്ടാകും. അധ്യായന വർഷം സ്കൂൾ കലോത്സവം , പ്രവർത്തി പരിചയ മേള എന്നിവ ഉണ്ടാകും. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ക്ലാസ് ഒരുക്കും. മൂന്ന് ആഴ്ചയ്ക്കുള്ളിൽ സ്കൂൾ മാനുവൽ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ സമീപനത്തിൽ കർശന നിലപാട് സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
Read Also: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശമില്ല
സ്‌കൂളിനു മുന്നിൽ രാവിലെയും വൈകിട്ടും പൊലീസുകാരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 10 ന് എസ് എസ് എൽ എസി ഫലം പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ജൂൺ 20ന് ഹയർ സെക്കൻഡറി ഫലപ്രഖ്യാപനവും നടത്തും. ഓൺലൈൻ വിദ്യാഭ്യാസം കൂടുതൽ ശക്തമാക്കും. ചില പിടിഎകൾ അമിത ഫീസ് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പിടിഎ യുടെ ഫണ്ട് പിരിവിന് ഉത്തരവാദിത്വം സ്കൂൾ പ്രധാനാധ്യാപകനാണ്. ഓരോ രക്ഷകർത്താവിന്റെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമാണ് ഫണ്ട് വാങ്ങിക്കാൻ പാടുള്ളൂ സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപകരുടെ കുറവുണ്ട്. പി എസ് സി ലിസ്റ്റ് വന്നതിന് ശേഷം നിയമനം നടത്തുമെന്നും. അതുവരെ താല്ക്കാലിക നിയമനം തുടരുമെന്നും മന്ത്രി കൂട്ടിചെർത്തു. പ്രവേശനോത്സവത്തിന്റെ ഗാനവും വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...