പ്ലസ് വൺ വിദ്യാർഥികളുടെ സമരം; ഒടുവിൽ അയഞ്ഞ് സർക്കാർ; വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു

 പ്രതിഷേധം കനത്തതോടെ പിന്നീട് ചർച്ചയ്ക്ക് മന്ത്രി തയ്യാറാവുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : May 30, 2022, 08:35 PM IST
  • പരീക്ഷകൾ നേരത്തെ തീരുമാനിച്ചതാണെന്നും വിദ്യാർത്ഥികൾ സമരത്തിൽ നിന്ന് പിന്മാറണമെന്നുമായിരുന്നു മന്ത്രിയുടെ ആദ്യഘട്ടത്തിലെ ആവശ്യം
  • സെക്രട്ടറിയേറ്റിൽ നടന്ന സമരത്തിന് നിരവധി വിദ്യാർഥികളാണ് ഐക്യദാർഡ്യവുമായി രംഗത്തെത്തിയത്
പ്ലസ് വൺ വിദ്യാർഥികളുടെ സമരം; ഒടുവിൽ അയഞ്ഞ് സർക്കാർ; വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥികൾ പരീക്ഷാ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം നടത്തിയതിന് പിന്നാലെ ഒടുവിൽ സർക്കാർ അയഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി വിദ്യാർത്ഥികളുമായി ചർച്ച നടത്തി. ഡബിൾ വാലുവേഷൻ നടത്താമെന്നും പരീക്ഷയ്ക്ക് അധികമായി ചോദിക്കുന്ന ചോദ്യങ്ങളിൽ നിന്ന് ഉൾപ്പടെ തിരഞ്ഞെടുത്തു എഴുതുന്നവക്ക് മാർക്ക് നൽകാമെന്നുമുള്ള വിദ്യാർത്ഥികളുടെ ആവശ്യമാണ് അംഗീകരിച്ചത് . സെക്രട്ടറിയേറ്റിൽ നടന്ന സമരത്തിന് നിരവധി വിദ്യാർഥികളാണ് ഐക്യദാർഡ്യവുമായി രംഗത്തെത്തിയത്.

രാവിലെ സെക്രട്ടറിയേറ്റിനു മുന്നിൽ വൻ പ്രതിഷേധമാണ് വിദ്യാർഥികൾ സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളിൽ നിന്നെത്തിയ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളാണ് പ്രതിഷേധത്തിൽ പങ്കുചേർന്നു. ഫോക്കസ് ഏര്യ നിശ്ചയിക്കുക, പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്ത ശേഷം പരീക്ഷ നടത്തുക, ഡബിൾ വാലുവേഷൻ ഉറപ്പുവരുത്തുക, തിരഞ്ഞെടുത്ത ചോദ്യങ്ങൾ എഴുതിയാൽ മാർക്ക് ഉറപ്പാക്കുക എന്നിവയായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ. വിദ്യാർത്ഥികൾ രാവിലെ സമരമിരുന്നതിനെ വിദ്യാഭ്യാസ മന്ത്രി വിമർശിച്ചെങ്കിലും പ്രതിഷേധം കനത്തതോടെ പിന്നീട് ചർച്ചയ്ക്ക് മന്ത്രി തയ്യാറാവുകയായിരുന്നു. പരീക്ഷകൾ നേരത്തെ തീരുമാനിച്ചതാണെന്നും വിദ്യാർത്ഥികൾ സമരത്തിൽ നിന്ന് പിന്മാറണമെന്നുമായിരുന്നു മന്ത്രിയുടെ ആദ്യഘട്ടത്തിലെ ആവശ്യം.

Also read: വനം വകുപ്പിലെ സംരക്ഷിതവിഭാഗം ജീവനക്കാര്‍ക്ക് ആധുനിക വാഹനങ്ങളും സംവിധാനങ്ങളും അടിയന്തരമായി ലഭ്യമാക്കും: മന്ത്രി എ.കെ.ശശീന്ദ്രന്‍

എന്നാൽ, വിദ്യാർഥികൾ സമരവുമായി മുന്നോട്ടു പോവുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മന്ത്രിയുടെ പി.എസ്സിനെ കാണാൻ അവസരം ലഭിച്ചു. അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ച ശേഷമാണ് വിദ്യാർത്ഥികൾ മടങ്ങിയത്. മന്ത്രിക്ക് നൽകാനായി നിവേദനവും കൈമാറി. സെക്രട്ടറിയേറ്റിനു മുന്നിൽ വിദ്യാർത്ഥികൾ കൈകൂപ്പി മന്ത്രിയോട് അഭ്യർത്ഥിക്കുന്ന കാഴ്ചയും പല മാധ്യമങ്ങളിലും പ്രകടമായിരുന്നു. ഇത്തരം ദൃശ്യങ്ങൾ ഉൾപ്പെടെ ശ്രദ്ധയിൽപ്പെട്ട മന്ത്രി സർക്കാർ തങ്ങൾക്കൊപ്പമാണെന്ന് അറിയിക്കുന്നതായിരുന്നു അടുത്ത പ്രതികരണം. വിദ്യാർത്ഥികൾ പ്രതീക്ഷിച്ച വാർത്ത തങ്ങളെ തേടിയെത്തി.

പരീക്ഷ മാറ്റിവയ്ക്കാനാകില്ലെന്നും മറിച്ച് ഫോക്കസ് ഏര്യ നിശ്ചയിക്കാൻ തയ്യാറാകാമെന്നും ഉറപ്പുനൽകി. ഡബിൾ വാലുവേഷൻ നടത്താമെന്നും പരീക്ഷയ്ക്ക് അധികമായി ചോദ്യങ്ങൾ ഉൾപ്പെടുത്താമെന്നും അത്തരം ചോദ്യങ്ങളിൽ നിന്ന് ഉൾപ്പടെ തിരഞ്ഞെടുത്തു എഴുതുന്നവക്ക് മാർക്ക് നൽകാമെന്നുമുള്ള വിദ്യാർത്ഥികളുടെ ആവശ്യവും അംഗീകരിച്ചു. ഇതോടെ വിദ്യാർത്ഥികളും ഹാപ്പി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News