School Re-opening: സ്കൂള്‍ ബസുകളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കി, ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍
കോവിഡ് വ്യാപനം മൂലം ദീര്‍ഘകാലം അടഞ്ഞു കിടന്ന സ്കൂളുകള്‍ വീണ്ടും ശബ്ദമുഖരിതമാവുകയാണ്. സ്കൂള്‍ തുറക്കുന്നതിനോട നുബന്ധിച്ച് നിരവധി തയ്യാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തുന്നത്.
Thiruvananthapuram: കോവിഡ് വ്യാപനം മൂലം ദീര്‍ഘകാലം അടഞ്ഞു കിടന്ന സ്കൂളുകള്‍ വീണ്ടും ശബ്ദമുഖരിതമാവുകയാണ്. സ്കൂള്‍ തുറക്കുന്നതിനോട നുബന്ധിച്ച് നിരവധി തയ്യാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തുന്നത്.
സംസ്ഥാനത്ത് നവംബര്‍ 1 ന് സ്‌കൂള്‍ തുറക്കാനിരിക്കെ (Scholl Re-opening) നിരവധി ഇളവുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതലുള്ള റോഡ് ടാക്സ് ആണ് സര്‍ക്കാര്‍ എഴുതിത്തള്ളിയത്. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ തുടരാനും തീരുമാനമായി.
സ്വകാര്യ ബസുകള്‍ ടെമ്പോ ട്രാവലറുകള്‍ എന്നിവക്ക് നികുതി അടക്കാന്‍ ഡിസംബര്‍ വരെ കാലാവധി നീട്ടിനല്‍കാനും തീരുമാനിച്ചതായി മന്ത്രി ആന്‍റണി രാജു അറിയിച്ചു. ഗതാഗത വകുപ്പിന്‍റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതായും മന്ത്രി അറിയിച്ചു
നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യറാക്കിയ പ്രോട്ടോക്കോള്‍ വിദ്യഭാസ ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ ഇന്നലെ അംഗീകരിച്ചിരുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്‌കൂളുകള്‍ക്കും ഉടന്‍തന്നെ കൈമാറും.
സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ KSRTC ബോണ്ട് സര്‍വ്വീസുകള്‍ അനുവദിക്കും. ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതരും കെഎസ്‌ആര്‍ടിസിയും ചേര്‍ന്ന് തീരുമാനിക്കും. സ്വകാര്യ ബസുകളിലെ കണ്‍സഷന്‍ നിരക്കില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി ആന്‍റണി രാജു അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...