മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നിരുന്ന കാലമായിരുന്നു ഏറ്റവും മനോഹരം എന്ന് എഴുതിയ കഥാകൃത്തുക്കളുണ്ട്. ആഴ്ച അവധി തുടങ്ങുന്ന വെള്ളിയാഴ്ചകളായിരുന്നു ഏറ്റവും മനോഹരം എന്ന് പറയേണ്ടുന്നവരുണ്ട്. എന്നാൽ ഇതൊന്നുമല്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ഒരു വർഷത്തിലുമധികമായി മുറികളിൽ ചെറിയ സ്ക്രീനുകളായി ഒതുങ്ങി പോയ സ്കൂൾ കാലമാണ് പുതിയ തലമുറയുടേത്. പെരുമഴക്കാലത്തെ സ്കൂൾ തുറക്കൽ ഗൃഹാതുര സ്മരണകൾ മാത്രമായി പോയ കാലം.


ALSO READ: Kerala Plus One Exam Time Table 2021 : പ്ലസ് വൺ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു, സെപ്റ്റംബർ 24ന് പരീക്ഷ ആരംഭിക്കും


ഇനി പറയുന്നത് ഒരു കഥയാണ്. കോവിഡിനെ തോൽപ്പിച്ചാലും വിദ്യാഭ്യാസത്തിൽ തോൽവി ഒരു വലിയ പ്രശ്നം തന്നെയാണ്. അങ്ങിനെ തോൽക്കാൻ ഒരുങ്ങാതെ കോവിഡിനെ അതിജീവിക്കാൻ ഒരുങ്ങുകയാണ് നവംബറിൽ കേരളം. പെൻസിലുണ്ടോ,ബുക്കുണ്ടോ,റബ്ബറുണ്ടോ എന്നത് പോലെ കൂടെ മാസ്കുണ്ടോ, സാനിറ്റൈസറുണ്ടോ എന്നൊക്കെ ഇനി അമ്മമാർ ചോദിച്ചു കൊണ്ടേയിരിക്കും. സുരക്ഷ ഒരുക്കുമെന്ന് അധികൃതർ പറയുമ്പോഴും നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരാവേണ്ടത് നമ്മുടെ കടമയാണ്.


സർക്കാർ മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ


1. എല്ലാ ക്ലാസുകളും ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും


2. ഇതിന് സമാന്തരമായി ഒാൺ ലൈൻ ക്ലാസുകളും നടക്കും


3. ബസില്ലാത്ത സ്കൂളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും


4. ക്ലാസുകൾ തുടങ്ങും മുൻപ് സാനിറ്റൈസ് ചെയ്യും


5. മാസ്ക്കുകൾ സ്കൂളുകളിൽ സൂക്ഷിക്കും


ആശങ്കകൾ


1. സ്കൂൾ ബസിലുള്ള കുട്ടികളുടെ യാത്ര സുരക്ഷിതമാണോ?


2.  എത്ര സമയം ക്ലാസുകൾ ഉണ്ടാവും?


3. ഭക്ഷണം കൊണ്ടു പോവുന്നതടക്കമുള്ള കാര്യങ്ങളിൽ നിയന്ത്രണം വരുമോ?


4. ഉച്ച ഭക്ഷണം നൽകുന്ന സ്കൂളുകളിൽ ഉണ്ടാവുമോ?


ALSO READ: School reopening: സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും



സുരക്ഷയ്ക്ക് മാറ്റമില്ല


കൈകൾ നന്നായി കഴുകുക, സാനിറ്റൈസ് ചെയ്യുക, മാസ്ക് ഉപയോഗിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ചെയ്യാൻ പറ്റിയ പ്രാഥമിക സുരക്ഷ ഇതാണ് ഇതിൽ വിട്ടു വീഴ്ച പാടില്ല. കുറഞ്ഞത് രണ്ട് മാസ്ക്കെങ്കിലും കുട്ടികളുടെ പക്കൽ വൃത്തിയായി കവറിലിട്ട് മാതാപിതാക്കൾ നൽകണം. കുളിപ്പിച്ച ശേഷം മാത്രം കുട്ടികളെ വീട്ടിലേക്ക് കയറ്റുക. അണുനാശിനികൾ ഉപയോഗിച്ച് വസ്ത്രങ്ങൾ കഴുകുക. മുതിർന്നവർ സ്വീകരിച്ച ജാഗ്രതയുടെ  10 ഇരട്ടി വേണം ശ്രദ്ധ.
 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.