കോഴിക്കോട്: കേരളത്തിലെ പ്രധാന സുന്നി വിഭാഗങ്ങളിലൊന്നായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിലുള്ള എപി സുന്നി വിഭാഗം മദ്രസ പാഠ്യപദ്ധതിയിൽ ശാസ്ത്രവും ഉൾപ്പെടുത്തുന്നു. ചാന്ദ്രയാൻ ഉൾപ്പെടെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും പഠനവിധേയമാക്കും. ഇന്ത്യയുടെ സമീപകാല ബഹിരാകാശ ദൗത്യ വിജയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മതപഠനം, അറബി ഭാഷയും വ്യാകരണവും, ഇസ്‌ലാമിക ചരിത്രം തുടങ്ങിയവയായിരുന്നു ഇതുവരെ മദ്രസ പാഠ്യപദ്ധതിയുടെ ഭാ​ഗമായിരുന്നത്. അടുത്തിടെ നടന്ന മതസമ്മേളനത്തിൽ കാന്തപുരം അബൂബക്കർ മുസ്‍ലിയാർ ഇന്ത്യയുടെ ചാന്ദ്രയാൻ, ആദിത്യ തുടങ്ങിയ ബഹിരാകാശ ദൗത്യങ്ങളെ അഭിനന്ദിച്ചിരുന്നു. ഇത്തരം ശാസ്ത്ര വിഷയങ്ങൾ മദ്രസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിലൂടെ സാങ്കേതിക വൈദഗ്ധ്യം വളർത്തുകയാണ് ലക്ഷ്യമെന്ന് കാന്തപുരം അബൂബക്കർ മുസ്‍ലിയാർ പറഞ്ഞു. 


ALSO READ: ചക്രവാതച്ചുഴി, കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്  


ചാന്ദ്രയാൻ-3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗിലൂടെ ശാസ്ത്ര സാങ്കേതിക മികവിന്റെ കാര്യത്തിൽ ഇന്ത്യ ലോകത്തിന്റെ നെറുകയിൽ എത്തിയെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. ഈ വിജയം പാഠ്യപദ്ധതിയുടെ ഭാ​ഗമാകുന്നതോടെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ ​ഗവേഷണങ്ങൾ നടത്താൻ സഹായകമാകും. തന്റെ മേൽനോട്ടത്തിലുള്ള മറ്റ് ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശാസ്ത്ര വിഷയങ്ങൾ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതായി കാന്തപുരം വ്യക്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.