Sea Erosion: കടലാക്രമണം രൂക്ഷം; മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു, മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി
Sea Erosion In Kerala: കടൽകയറിയതിനെ തുടർന്ന് പൊഴിയൂരിൽ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, അഞ്ചുതെങ്ങ്, മാമ്പള്ളി മേഖലകളിൽ കടൽ കയറി.
തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. രണ്ട് മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. തിരുവനന്തപുരത്ത് പുല്ലുവിള മുതൽ പൊഴിയൂർ വരെ കടൽകയറി. കടൽകയറിയതിനെ തുടർന്ന് പൊഴിയൂരിൽ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, അഞ്ചുതെങ്ങ്, മാമ്പള്ളി മേഖലകളിൽ കടൽ കയറി.
തുമ്പ തീരത്ത് 100 മീറ്ററോളം തിരമാലയടിച്ച് കയറി. വർക്കലയിലും കടൽക്ഷോഭം രൂക്ഷമാണ്. വിനോദസഞ്ചാരികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പൊഴിയൂർ സർക്കാർ യുപി സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു. തൃശൂർ പെരിഞ്ഞനത്ത് വെള്ളവും മണ്ണും കയറി മത്സ്യബന്ധന വലകൾക്ക് കേടുപാടുകൾ സംഭവിച്ചു. പുറക്കാട് വളഞ്ഞവഴി ചേർത്തല പള്ളിത്തോട് എന്നിവിടങ്ങളിൽ കടൽ ഇപ്പോഴും പ്രക്ഷുബ്ധം. പള്ളിത്തോട് വീടുകളിൽ വെള്ളം കയറി.
വളഞ്ഞവഴിയിൽ 10 വീടുകൾ ഭീഷണിയിൽ. കൊല്ലം മുണ്ടക്കലിൽ വീണ്ടും കടലേറ്റം രൂക്ഷമായി. നിരവധി വീടുകൾ തകർന്നു. റോഡ് പൂർണമായും കടലെടുത്തു. കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും കടലാക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. രണ്ടുദിവസം കൂടി കടലാക്രമണം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.