കൊച്ചി: കേരളത്തില്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയതോടെ വന്‍തോതില്‍ മത്സ്യം എത്തുന്നത് തമിഴ്നാട്ടില്‍ നിന്നും. കടലൂര്‍, നാഗപട്ടണം, രാമേശ്വരം എന്നീ പ്രദേശങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മത്സ്യങ്ങള്‍ ഒഴികിയെത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുവേ മീനിന്‍റെ വില കുത്തനെ ഉയരുകയായിരുന്നു ആപ്പോഴേക്കും ട്രോളിംഗ് നിരോധനവും പ്രഖ്യാപിച്ചു. പിന്നെ വിലയുടെ കാര്യം പറയുകയും വേണ്ടാ.


കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുള്ളതിനാല്‍ പരമ്പരാഗത വള്ളങ്ങള്‍ക്കും കടലില്‍ പോകാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ഹാര്‍ബറുകളിലേയ്ക്ക് തമിഴ്നാട്ടില്‍ നിന്നും വന്‍ തോതില്‍ മത്സ്യങ്ങള്‍ എത്തിത്തുടങ്ങിയത്. മത്തിയാണ് കൂടുതലും എത്തുന്നത്.