കോഴിക്കോട്: കോതി ബീച്ചിന് സമീപം കടൽ ഉള്ളിലേക്ക്  വലിഞ്ഞത് ആളുകളിൽ പരിഭ്രാന്തിയുണ്ടാക്കി. ബീച്ചിൽ ചെളി അടിഞ്ഞതോടെയാണ് കടൽ വലിയുന്നതായി ആളുകൾക്ക് മനസ്സിലായത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം.സുനാമിക്ക് മുന്നോടിയായി ഇത്തരത്തിൽ ഉണ്ടാകുന്നതിനാൽ ആളുകൾക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും ഇത് സുനാമി മുന്നറിയിപ്പല്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ഉടൻ ഫയര്‍ ഫോഴ്സും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

വാര്‍ത്തയറിഞ്ഞ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍  നിന്നും കോതി ബീച്ചിലേക്ക് ആളുകളെത്താന്‍ തുടങ്ങിയതോടെ  പ്രദേശത്ത് പോലീസ് നിയന്ത്രണമേര്‍പ്പെടുത്തി.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന്  ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 


ഷാരോൺ രാജിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; മെഡിക്കൽ ബോർഡും രൂപീകരിക്കും


പാറശ്ശാലയിലെ ഷാരോൺ രാജിന്റെ മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുക. സംഭവവുമായി ബന്ധപ്പെട്ട് എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് റൂറൽ എസ് പി ഡി ശിൽപ്പ അറിയിച്ചു. എന്നാൽ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാൽ മാത്രമേ യഥാർത്ഥ മരണ കാരണം വ്യക്തമാകൂ. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡും രൂപീകരിക്കും. 


കാമുകി നൽകിയ കഷായവും ജ്യൂസും കഴിച്ചതിന് ശേഷമാണ് ഷാരോണിന്റെ മരണം സംഭവിക്കുന്നത്. രക്ത പരിശോധന ഫലത്തിലും പുറത്ത് വരുന്ന ദൃശ്യങ്ങളിലും എല്ലാം ദുരൂഹതയുണ്ട്. ഒക്ടോബർ 14 ന് നടത്തിയ രക്ത പരിശോധനയിൽ മരണപ്പെട്ട ഷാരോണിന്റെ ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു.


എന്നാൽ ഇതിന് ദിവസങ്ങൾക്ക് ശേഷം വൃക്കയും കരളും തകരാറിലായി ആണ് ഷാരോൺ മരണപ്പെട്ടത്. ഒക്ടോബർ 25 ചൊവ്വാഴ്ചയാണ് ഷാരോൺ മരിച്ചത്. തുടർന്നാണ് കാമുകി വിഷം കലര്‍ത്തി കഷായം നൽകി കൊന്നെന്ന് ആരോപിച്ച് ഷാരോണിന്റെ ബന്ധുക്കൾ രംഗത്തെത്തിയത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.