തീപിടിത്തം അട്ടിമറിയല്ല, പ്രതിപക്ഷ നേതാവ് നാണംകെട്ട പ്രചാരണം നടത്തുന്നു: കടകംപള്ളി സുരേന്ദ്രന്‍
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലുണ്ടായ `തീ` അണഞ്ഞിട്ടില്ല, ഇപ്പോഴും അത് വിവാദമാ പുകയുകയാണ്....!!
തിരുവനന്തപുരം : കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലുണ്ടായ "തീ" അണഞ്ഞിട്ടില്ല, ഇപ്പോഴും അത് വിവാദമാ പുകയുകയാണ്....!!
സംഭവം പ്രതിപക്ഷം ഏറ്റെടുത്തതോടെ പ്രതിരോധത്തിനായി ഭരണ പക്ഷ നേതാക്കള്‍ സജീവമായി രംഗത്തുണ്ട്.
തീപിടിത്ത വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് നാണംകെട്ട പ്രചാരണം നടത്തുന്നതായി കടകംപള്ളി ആരോപിച്ചു.
"സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന തരത്തില്‍ രമേശ് ചെന്നിത്തല നാണംകെട്ട പ്രചാരണം നടത്തുകയാണ്. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് ചെന്നിത്തല തെളിയിക്കുന്നു. പ്രതിപക്ഷം കാണിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് " കടകംപള്ളി പറഞ്ഞു.
സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറി മൂലം സംഭവിച്ചതല്ല. ഷോട്ട് സര്‍ക്യൂട്ട് മാത്രമാണത്. സെക്രട്ടറിയേറ്റ് പുനരുദ്ധാരണ പദ്ധതി ആലോചിച്ചിരുന്നതാണ്. എന്നാല്‍, പ്രളയം വന്നതിനാല്‍ അത് നടന്നില്ല, കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം, തീപിടിത്തത്തില്‍ ഭാഗികമായി കത്തിയത് വെറും പന്ത്രണ്ട് ഫയലുകള്‍. ഇതില്‍ അഞ്ച് ഫയലിന്റെ അരികുകള്‍ മാത്രമാണ് കത്തിയത്. പലതിന്‍റെയും ഇ ഫയലുമുണ്ട്. ഡോ. കൗശികിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ പരിശോധനയിലാണ് ഈ പ്രാഥമിക വിലയിരുത്തല്‍. കത്തിയത് കൂടുതലും ഗസറ്റ് വിജ്ഞാപനത്തിന്‍റെ കോപ്പിയാണ്. ക്വാറന്റൈനിലുള്ള ജീവനക്കാര്‍ എത്തിയ ശേഷം വിശദ പരിശോധന നടത്തും.
അതിനിടെ തീ പിടിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലമെന്ന് ഫയര്‍ഫോഴ്സ് അന്വേഷണ സംഘവും റിപ്പോര്‍ട്ട് നല്‍കി. റീജ്യണല്‍ ഫയര്‍ ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വിശദമായ പരിശോധനയ്ക്കുശേഷം ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ ഡിജിപി ആര്‍ ശ്രീലേഖ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.