വയനാട്: കോറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ വയനാട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സാഹചര്യത്തിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടമായി നിലക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.  പാൽ, പച്ചക്കറി, വെള്ളം, മരുന്നുകൾ തുടങ്ങി അവശ്യ സാധനങ്ങൾവിൽക്കുന്ന സ്ഥാപനങ്ങൾക്ക് നിയന്ത്രണ വിധേയമായി  തുറക്കാമെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. 


Also read: കോറോണ: തിഹാർ ജയിലിൽ നിന്നും 3000 തടവുകാരെ വിട്ടയക്കും


ജില്ലയില്‍ ആളുകൾ കൂടുന്ന മതപരമായ ആചാരങ്ങള്‍, ആഘോഷങ്ങള്‍, ഉത്സവങ്ങള്‍, ആരാധാനയ്ക്കായുള്ള ഒത്തു ചേരല്‍ കൂടാതെ ടൂര്‍ണ്ണമെന്റുകള്‍, കായിക മത്സരങ്ങള്‍, ഘോഷയാത്രകള്‍, പട്ടിക വര്‍ഗ്ഗ കോളനിയിലേക്കുള്ള പ്രവേശനം, ജില്ലയ്ക്ക് അകത്തുള്ള അനാവശ്യ സഞ്ചാരം, വിവാഹങ്ങള്‍, ഗൃഹപ്രവേശ ചടങ്ങുകള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്. 


എന്നാൽ പെട്രോൾ പമ്പ്, ടെലികോം, പോസ്റ്റ് ഓഫിസ്, എടിഎം, ബാങ്ക് എന്നിവ തുറന്ന് പ്രവര്‍ത്തിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 


എങ്കിലും ഇവിടെ എത്തുന്ന ആളുകള്‍ സാമൂഹിക അകലം പാലിക്കണമെന്നും ആവശ്യമെങ്കില്‍ ഇതിനായി പോലീസ് സഹായം തേടാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 


എല്ലാത്തിനുമുപരി സർക്കാർ നിർദ്ദേശം ലംഘിച്ചു നടക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.