കൊച്ചി: കൊച്ചിയിലെ നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍.  സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി തുഷാര്‍ അത്രിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  19 വയസായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

പൊലീസിന്റെ പ്രാഥമിക നിഗമനം ആത്മഹത്യയെന്നാണ്. സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണത്തിന് നാവിക സേന (Indian Navy) ഉത്തരവിട്ടിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം സംഭവത്തിൽ അന്വേഷണം നടത്തും.


Also Read: ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കെട്ടിത്തൂക്കി;പ്രതി അറസ്റ്റിൽ


ഇന്ന് പുലര്‍ച്ചെയാണ് തുഷാര്‍ അത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്രിക്ക് 12 മണി മുതല്‍ 2 മണി വരെയുള്ള ഡ്യൂട്ടിയായിരുന്നു.  ഇതിനിടയില്‍ ഓരോ മണിക്കൂര്‍ ഇടവേളയില്‍ സുരക്ഷാ പോസ്റ്റുകളിലെത്തി ബാറ്ററികള്‍ മാറ്റി നല്‍കുമായിരുന്നു. 


ബാറ്ററി മാറ്റി നല്‍കുവാന്‍ എത്തിയ നാവികസേന ഉദ്യോഗസ്ഥനാണ് തുഷാര്‍ അത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് ഇയാള്‍ ഉപയോഗിച്ചിരുന്ന എകെ 47 തോക്ക് ഉപയോഗിച്ചാണ് വെടി വെച്ചതെന്നാണ്.  


Also Read: 'ഉത്തരം മുട്ടുമ്പോൾ ഉത്തരത്തിലേറുകയല്ല വേണ്ടത്', ആത്മഹത്യ എന്നുമുതലാണ് പരിഹാരമായത്!!!


അത്രി ഇരുന്ന ശേഷം തോക്ക് തലയിലേക്ക് ചേര്‍ത്തുപിടിച്ച് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.  ഇപ്പോൾ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.


തുഷാർ അത്രി ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശിയാണ്.  ഇയാൾ ഒന്നര വര്‍ഷമായി കൊച്ചി നാവികസേന ആസ്ഥാനത്ത് ജോലി ചെയ്യുകയായിരുന്നു.  ഇയാളുടെ മാതാവിന് ഗുരുതരമായ ചില അസുഖങ്ങള്‍ ഉണ്ടെന്ന് നാവികസേന ആസ്ഥാനത്ത് ജോലി ചെയ്യുന്ന അത്രിയുടെ ബന്ധു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതിന്റെ മനോവിഷമത്തെ തുടര്‍ന്നായിരിക്കാം ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.