Kochi : രാജ്യദ്രോഹക്കേസില്‍ സംവിധായക ഐഷ സുൽത്താനയെ (Aisha Sultana) ലക്ഷദ്വീപ് പൊലീസിന്റെ (Lakshadweep Police) ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ഐഷ സുൽത്താനയുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുന്‍കൂട്ടി യാതൊരു അറിയിപ്പും ഇല്ലാതെയാണ് ചോദ്യം ചെയ്യലിന് പൊലീസ് എത്തിയതെന്ന് ഐഷ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ പൊലീസിന്റെ ഉദ്ദേശം തന്നെ ബുദ്ധിമുട്ടിക്കുക എന്ന് മാത്രമാണെന്ന് ഐഷ സുൽത്താന മാധ്യമങ്ങളോടായി പറഞ്ഞു. പിടിച്ചെടുത്തത് തന്റെ അനുജന്റെ ലാപ്ടോപ്പാണ് ഐഷ അറിയിച്ചു. കൂടാതെ സഹോദരന്റെ ബാങ്ക് രേഖകളും പൊലീസ് പരിശോധിച്ചു എന്ന് സംവിധായക മാധ്യമങ്ങളെ അറിയിച്ചു.


ALSO READ :  Aisha Sultana Sedition Case : ഐഷ സുൽത്താനയ്ക് എതിരെയുള്ള രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി


മീഡയ വൺ ചാനലിലെ സംവാദത്തിനിടെ ലക്ഷദ്വീപിലെ കേവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ ബയോവെപ്പണാണെന്ന പരാമര്‍ശത്തിനാണ് ഐഷ സുല്‍ത്താനയ്ക്കെതിരെ കേസെടുത്തത്. എന്നാല്‍ പരാമര്‍ശം മനപ്പൂര്‍വ്വം ആയിരുന്നില്ലെന്ന് പിന്നീട് ഐഷ വിശദീകരിച്ചു. 


ALSO READ : Aisha Sultana Quarantine issue: ഐഷ സുൽത്താന ക്വാറന്റീൻ നിയമങ്ങൾ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം


അതൊരു നാക്ക് പിഴയായിരുന്നെന്നും അടുത്ത ദിവസം തന്നെ തിരുത്തിയിരുന്നെന്നും ഐഷ സുൽത്താന പൊലീസിന് മൊഴിനൽകിയിരുന്നു. ഈ കേസിൽ നേരത്തെ രണ്ട് തവണ ഐഷയെ കവരത്തി പൊലീസ് ലക്ഷദ്വീപിൽ വെച്ച് ചോദ്യം ചെയ്തിരുന്നു.


ALSO READ : Lakshadweep ജനതയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഐഷ സുൽത്താന


ബയോ വെപ്പൺ പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നായിരുന്നു കേസ് പരിഗണിച്ച വേളയിൽ കോടതി നിലപാട്. അന്വേഷണം സ്റ്റേ ചെയ്യാൻ  വിസമ്മതിച്ച കോടതി, അന്വേഷണ പുരോഗതി അറിയിക്കാനും ദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.