കണ്ടാല്‍ സാക്ഷാൽ മഹാത്മ ഗാന്ധി; ജീവിതവും ഗാന്ധി സ്മരണയിലുയർത്തി ഒരു ആലപ്പുഴക്കാരൻ
വർഷങ്ങൾക്ക് മുൻപ് ഒരു മെയ് ദിനത്തിൽ ഫാൻസി ഡ്രസ് മത്സരത്തിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടതോടെയാണ് പോളിന്റെ ജീവിതം മാറിയത് രണ്ടാമതൊന്ന് ആലോചിക്കാതെ, ഗാന്ധിജിയുടെ വേഷം ചെയ്യാൻ പോൾ തല കുലുക്കി. അന്നുമുതൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല പോളിന്.
ആലപ്പുഴ: കാഴ്ച്ചയിലും ജീവിതചര്യയിലും സാക്ഷാൽ മഹാത്മാഗാന്ധി തന്നെയായി ജീവിക്കുന്നൊരാളുണ്ട് ആലപ്പുഴയിൽ. 79കാരൻ ജോർജ്ജ് പോൾ. മൂന്നര പതിറ്റാണ്ടോളമായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വേഷമാണ് ഇദ്ദേഹത്തിന്റെ ജീവിതം. മഹാത്മാഗാന്ധിയുമായി അസാമാന്യമായ സാമ്യമുണ്ട് ഈ ആലപ്പുഴ ഗാന്ധിക്ക്.
വർഷങ്ങൾക്ക് മുൻപ് ഒരു മെയ് ദിനത്തിൽ ഫാൻസി ഡ്രസ് മത്സരത്തിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടതോടെയാണ് പോളിന്റെ ജീവിതം മാറിയത് രണ്ടാമതൊന്ന് ആലോചിക്കാതെ, ഗാന്ധിജിയുടെ വേഷം ചെയ്യാൻ പോൾ തല കുലുക്കി. അന്നുമുതൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല പോളിന്.
Read Also: Kodiyeri Balakrishnan: കോടിയേരിക്ക് വിട നൽകാനൊരുങ്ങി കേരളം; സംസ്കാരം നാളെ പയ്യാമ്പലത്ത് [Live]
സ്വദേശത്തും വിദേശത്തുമായി നിരവധി തവണ ഗാന്ധിയാവാൻ ക്ഷണമെത്തി. കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകൾക്കിടയിൽ എണ്ണായിരത്തിലേറെ തവണ ഗാന്ധി വേഷങ്ങൾ അവതരിപ്പിച്ചു. ഗാന്ധിയൻ ദർശനങ്ങൾ പുതു തലമുറയ്ക്ക് തന്നാൽ കഴിയും വിധം മനസിലാക്കി കൊടുക്കാനാണ് ജോർജ്ജ് പോളിന്റെ ശ്രമം.
യുഗപുരുഷൻ, പെരിയാർ, ദേശത്തലൈവർ എന്നീ സിനിമകളിലും നിരവധി സീരിയലുകളിലും ഹ്രസ്വചിത്രങ്ങളിലും ഗാന്ധിജിയായി ഇദ്ദേഹം അഭിനയിച്ചു. ഒട്ടേറെ പുരസ്‌കാരങ്ങളും അനുമോദനങ്ങളും ഈ ഗാന്ധിയെ തേടിയെത്തി. ഇനിയും പുതുതലമുറയെക്ക് സമാധാനത്തിന്റെയും അഹിംസയുടെയും അറിവുകൾ പകർന്നു നൽകാനായി ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് ആലപ്പുഴയിലെ ഈ ഗാന്ധിയൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...