തിരുവനന്തപുരം :  ആളിമലയിൽ കടലിൽ വീണ് ഡോക്ടറും ഒൻപതു വയസ്സുകാരിയും മരിച്ചു. സേലം സ്വദേശിയായ ഡോക്ടർ രാജാത്തി, ഇവരുടെ ബന്ധു 9 വയസ്സുകാരി ഗോപിക എന്നിവരായിരുന്നു മരിച്ചത്.വിനോദസഞ്ചാരത്തിനായി ആഴിമലയിൽ എത്തിയതായിരുന്നു സംഘം.  


COMMERCIAL BREAK
SCROLL TO CONTINUE READING

അഴിമല ബീച്ചിന്റെ ഭാഗത്ത് നടക്കുമ്പോൾ  തിരയിൽപ്പെട്ട ഗോപികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു ഡോക്ടറും അപകടത്തിൽപ്പെട്ടത്. മത്സ്യത്തൊഴിലാളികളുടെയും  നാട്ടുകാരുടെയും  സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല . ഇന്ന് രാവിലെ രണ്ടുപേരുടെ മൃതദേഹവും ലഭിക്കുകയായിരുന്നു. വിഴിഞ്ഞം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.


ഗർഭം അലസി പോയതിന് ഭർത്താവും ഭർതൃവീട്ടുകാരും മാനസികമായി പീഡിപ്പിച്ചു; യുവതി ആത്മഹത്യ ചെയ്ത നിലയിൽ


 അരുവിക്കര കാച്ചാണിയിൽ ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും മാനസിക പീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്ത നിലയിൽ. ഏപ്രിൽ 11 ചൊവ്വാഴ്ച അരുവിക്കര കാച്ചാണി സ്വദേശിനി 29കാരിയായ അനുപ്രിയയെയാണ് കിടപ്പ് മുറയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം മുകളിലെ മുറിയിൽ പോയ അനുപ്രിയ വൈകിട്ട് ഏറെ നേരമായിട്ടും താഴേക്ക് വന്നില്ല. തുടർന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കെതിരെയും പരാതിയുമായി അനുപ്രിയയുടെ ബന്ധുക്കൾ രംഗത്തെത്തി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.