Shashi Tharoor: ശശി തരൂരിനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ
O Rajagopal praised Shashi Tharoor: തരൂരിന്റെ സേവനം കൂടുതല്‍ ലഭ്യമാകട്ടെ എന്നാണ് പ്രാര്‍ത്ഥനയെന്ന് ഒ രാജഗോപാൽ പറഞ്ഞു.
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂരിനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് ഒ രാജഗോപാൽ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു അവാർഡ് ദാന ചടങ്ങിൽ പ്രസംഗിക്കവേയാണ് ഒ രാജഗോപാൽ ഇക്കാര്യം പറഞ്ഞത്.
പാലക്കാട് നിന്ന് എത്തി തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞെന്ന് ഒ രാജഗോപാൽ പറഞ്ഞു. അതുകൊണ്ടാണ് തരൂർ വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് അടുത്ത കാലത്ത് മറ്റൊരാള്‍ക്ക് അവസരമുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമാണ്. തരൂരിന്റെ സേവനം കൂടുതല്‍ ലഭ്യമാകട്ടെ എന്നാണ് പ്രാര്‍ത്ഥന. പാലക്കാട്ടുകാരനായ തരൂരിന്റെ മഹിമ ലോകം അംഗീകരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തരൂര്‍ തന്നെയാണ് യോഗ്യനെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും രാജഗോപാല്‍ വ്യക്തമാക്കി.
ALSO READ: ആയുഷ് ഒ.പി. വിഭാഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവനം നല്‍കുന്നത് കേരളത്തില്‍
തരൂര്‍ മനോഹരമായി ഇംഗ്ലീഷ് സംസാരിക്കും. അങ്ങനെ ഒരാളെ പാലക്കാട്ടുകാര്‍ സംഭാവന ചെയ്തു എന്നതില്‍ അഭിമാനമുണ്ട്. പാലക്കാട്ടുകാര്‍ക്ക് മാത്രമല്ല, തരൂര്‍ മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമാണെന്നും രാജഗോപാല്‍ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തരൂരിനെ പ്രശംസിച്ചുകൊണ്ടുള്ള രാജഗോപാലിന്റെ വാക്കുകള്‍ ബിജെപി നേതൃത്വത്തെയും അനുയായികളെയും അസ്വസ്ഥരാക്കിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.