Thiruvananthapuram: വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സീരിയല്‍ നടനും ഡോക്ടറും  അറസ്റ്റില്‍. വര്‍ക്കല (Varkala) സ്വദേശിനിയായ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച കുറ്റത്തിനാണ് നടനുള്‍പ്പടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | ഭാര്യയെ സംശയം; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു


ദാമ്പത്യ ബന്ധം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം കത്തുകള്‍ അയച്ച് ശല്യം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. വ്യാജ പേരുകളില്‍ നിന്നുമാണ് ഇവര്‍ കത്തുകള്‍ അയച്ചിരുന്നത്. മെഡിക്കല്‍ കോളേജ് ദന്തവിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോ. സുബു, സീരിയല്‍ നടന്‍ ജസ്മീര്‍ ഖാന്‍, മൊബൈല്‍ കടയുടമ ശ്രീജിത്ത്‌ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


ALSO READ | COVID 19 സെന്‍ററിലെ കുളിമുറിയില്‍ ഒളിക്യാമറ; DYFI നേതാവ് പിടിയില്‍


ഡോ.സുബുവാണ് കേസില്‍ ഒന്നാം പ്രതി. ഇയാളുടെ ബന്ധുവാണ് പരാതിക്കാരിയായ യുവതി. നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് കുടുംബജീവിതം തകര്‍ത്ത് യുവതിയെ സ്വന്തമാക്കുകയായിരുന്നു ഡോ. സുബുവിന്‍റെ ലക്ഷ്യം. പരാതി ലഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ACP പ്രതാപചന്ദ്രന്‍ നായരുടെ നിര്‍ദേശപ്രകാരം ഫോര്‍ട്ട്‌ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രാകേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


ALSO READ | ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം: വീട്ടമ്മയുടെ പരാതിയില്‍ SI അറസ്റ്റില്‍!


കഴിഞ്ഞ മാസം വര്‍ക്കല സ്വദേശിനിയുടെ ഭര്‍ത്താവിന്‍റെയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിയ്ക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടി  ബന്ധുക്കള്‍ക്കും ഭര്‍ത്താവിനും നിരവധി അജ്ഞാത കത്തുകളും എത്തിയിരുന്നു. ഇതിനിടെ, ജാസ്മിര്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യയും രംഗത്തെത്തി.