Catholic Church; സർക്കാരിനെ കടന്നാക്രമിച്ച് തൃശൂര്‍ അതിരൂപത, വിഴിഞ്ഞം,ബഫര്‍സോണ്‍,കെ റെയില്‍ വിഷയങ്ങളിൽ വിമർശനം
വിഴിഞ്ഞം,ബഫര്‍സോണ്‍,കെ റെയില്‍ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും വിമര്‍ശനം
തൃശ്ശൂർ: ഇടത് സർക്കാരിനെ കടന്നാക്രമിച്ച് തൃശൂര്‍ അതിരൂപത മുഖപത്രം.'കാത്തോലിക്ക സഭ'. പുതുവര്‍ഷ പതിപ്പിലെ 'സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത്' എന്ന തലക്കെട്ടോടെയുള്ള ലേഖനത്തിലാണ് സര്‍ക്കാരിനെതിരെ ലേഖനം. ദൈവത്തിന് മഹത്വമോ മനുഷ്യർക്ക് സമാധനമോ ഇല്ലാത്ത ഇടമായി കേരളം മാറി. സര്‍ക്കാരിന്‍റെ വികല നയങ്ങള്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്നും ലേഖനത്തിലൂടെ വിമര്‍ശിക്കുന്നു.
വിഴിഞ്ഞം,ബഫര്‍സോണ്‍,കെ റെയില്‍ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും വിമര്‍ശനം.മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും പലരുമുണ്ടെങ്കിലും ജനദ്രോഹ നടപടികള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല.ജനങ്ങളെ തീ തീറ്റിക്കുന്ന നടപടികൾ ഒന്നിനുപുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നു.തലമുറകൾ അത്യധ്വാനം ചെയ്ത് സാധിച്ചെടുത്ത കിടപ്പാടവും സ്വത്തും കുടിയൊഴിയേണ്ട സ്ഥിതിയുണ്ടാക്കി.
ജനങ്ങളുടെ ദുർഗതി ശ്രദ്ധിക്കാതെയാണ് കേരളത്തിലെ ഉദ്യോഗസ്ഥർ ബഫർസോണിൽ നിലപാട് സ്വീകരിച്ചത്. കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് സർക്കാരുകൾ സ്വീകരിച്ചത് ജനപക്ഷ നിലപാടാണ്.വിഴിഞ്ഞം പദ്ധതി വഴി മത്സ്യതൊഴിലാളികള്‍ നരകയാതന അനുഭവിക്കുന്നത് കാണാന്‍ സര്‍ക്കാരിന് കണ്ണില്ല.വിഴിഞ്ഞത്ത് സമരം അവസാനിപ്പിക്കേണ്ടി വന്നത് കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന്.
വാഗ്ദാനങ്ങൾക്കൊണ്ട് മറയിട്ടാൽ ദുരിതങ്ങൾ മായില്ലെന്ന് സർക്കാരിന് മനസിലാകുന്നില്ല.ജനങ്ങളെ ദുരിതത്തിലാക്കിയുള്ള വികസനം മൂഢസ്വർഗമാണ്.31 കോടിയോളം ചിലവിട്ട കെ റെയില്‍ പദ്ധതി മരവിച്ച നിലയിലായി.ഈ പദ്ധതി ജനങ്ങള്‍ക്ക് തീരാദുരിതമാണ് നല്‍കുക.പിൻവാതിൽ നിയമനം ഭരണകക്ഷിക്ക് രാഷ്ട്രീയ സാമ്പത്തീക വളർച്ച ഉറപ്പുവരുത്തും.യോഗ്യരായവരെ കണ്ണീരിലാഴ്ത്തുന്ന നടപടിയാണിത്.ചൂഷണത്തിനെതിരെ വിപ്ലവകാഹളം മുഴക്കുന്നവര്‍ ചൂഷകരായി വിലസുകയാണെന്നും ലേഖനം ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...