ഇടുക്കി: ഇടുക്കിയില്‍ യുവതിയ്ക്ക് നേരെ സഹപ്രവര്‍ത്തക ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി പരാതി. പരാതി ഉന്നയിച്ച താത്കാലിക ജീവനക്കാരിയെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടു. സ്ഥാപനത്തിലെ ക്രമക്കേടുകള്‍ ചൂണ്ടികാട്ടിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആരോപണം.


COMMERCIAL BREAK
SCROLL TO CONTINUE READING

എസ് സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ ഹൈറേഞ്ചില്‍ പ്രവര്‍ത്തിയ്ക്കുന്ന ഹോസ്റ്റലിലെ താത്കാലിക ജീവനക്കാരിയ്‌ക്കെതിരെയാണ്, താത്കാലിക ജീവനക്കാരിയായിരുന്ന മറ്റൊരു യുവതി പരാതി ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 13നാണ് പരാതിയ്ക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്. 

Read Also: Amit Shah In Thiruvananthapuram: അമിത് ഷാ തിരുവനന്തപുരത്ത്; ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കും


യുവതിയ്ക്ക് നേരെ ലൈംഗീകാതിക്രമ ശ്രമം ഉണ്ടാവുകയും ഇവര്‍ ഇത് തടയുകയും പിന്നീട് രേഖാമൂലം ഹോസ്റ്റലിലും നേരിട്ട് വകുപ്പ് തല ജീവനക്കാരേയും പരാതി അറിയിച്ചു. എന്നാല്‍ നടപടി സ്വീകരിയ്ക്കാതെ ഒരു മാസത്തിന് ശേഷം വിവിധ കാരണങ്ങള്‍ ചുമത്തി പരാതികാരിയെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയായിരുന്നുവെന്നാണ് ആരോപണം


ഹോസ്റ്റലില്‍ നിന്നും പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍, വീടുകളിലേയ്ക്കും ഓഫീസ് ജീവനക്കാര്‍ക്കായും കൊണ്ട് പോയിരുന്നു. പൊട്ടിയ്ക്കാത്ത പായ്ക്കറ്റ് ഉത്പന്നങ്ങളും വീടുകളിലേയ്ക്ക് കൊണ്ടുപോയിരുന്നു. ഗുണമേന്മ കുറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചിരുന്നതായും ആരോപണം ഉണ്ട്. 

Read Also: MB Rajesh: സ്പീക്കർ എംബി രാജേഷ് ഇന്ന് രാജിവെക്കും; സത്യപ്രതിജ്ഞ ചൊവ്വാഴ്ച


പലപ്പോഴും കുട്ടികള്‍ക്ക് ഭക്ഷണം തികയാത്ത സാഹചര്യം ഉണ്ടായിരുന്നതായും യുവതി പറയുന്നു. ഇത്തരം ക്രമക്കേടുകള്‍ ചൂണ്ടികാട്ടിയതോടെ, മുന്‍ വര്‍ഷങ്ങളിലും ജോലി നോക്കിയിരുന്ന താത്കാലിക ജീവനക്കാര്‍, തനിയ്‌ക്കെതിരെ തിരിയുകയും ഉദ്യോഗസ്ഥരെ സഹായത്തോടെ പിരിച്ച് വിടുകയുമായിരുന്നുവെന്നാണ് ആരോപണം. ഈ വര്‍ഷം ജൂണ്‍ മുതലാണ്, പരാതികാരിയായ യുവതി കുക്കായി ജോലിയില്‍ പ്രവേശിച്ചത്. 


ജോലിയില്‍ നിന്ന് പിരിച്ച വിട്ട ശേഷം, യുവതി ജില്ലാ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയിലും നടപടി ഉണ്ടായിട്ടില്ല. അതേസമയം ഹോസ്റ്റലിന്റെ നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് പിരിച്ച് വിട്ടതെന്നും യുവതിയുടെ പരാതിയില്‍ റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ടെന്നും ജില്ലാ ഓഫീസര്‍ അറിയിച്ചു. യുവതി, പോലിസിലും വനിതാ കമ്മീഷനിലും പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.