Amit Shah In Thiruvananthapuram: അമിത് ഷാ തിരുവനന്തപുരത്ത്; ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കും

Amit Shah In Thiruvananthapuram: ഇന്ന് രാവിലെ 10 30ന് തിരുവനന്തപുരത്തു നടക്കുന്ന സമ്മേളനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കും.

Written by - Zee Malayalam News Desk | Last Updated : Sep 3, 2022, 10:18 AM IST
  • അമിത് ഷാ തിരുവനന്തപുരത്ത്
  • ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കും
Amit Shah In Thiruvananthapuram: അമിത് ഷാ തിരുവനന്തപുരത്ത്; ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കും

തിരുവനന്തപുരം:  Amit Shah In Thiruvananthapuram: ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇതിൽ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച രാത്രിയോടെ കേരളത്തിലെത്തിയിട്ടുണ്ട്.  ഇന്ന് രാവിലെ 10 30ന് തിരുവനന്തപുരത്തു നടക്കുന്ന സമ്മേളനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കും.  ഇന്നലെ വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ അമിത് ഷായ്ക്ക് വന്‍ സ്വീകരണമാണ് നല്‍കിയത്. 

Also Read: സ്പീക്കർ എംബി രാജേഷ് ഇന്ന് രാജിവെക്കും; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

10.30 ന് കോവളം ലീലാ റാവിസിൽ നടക്കുന്ന ദക്ഷിണേന്ത്യൻ സോണൽ യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. വൈകുന്നേരം കഴക്കൂട്ടം അൽ-സാജ് കണ്‍വെൻഷൻ സെൻററിൽ പട്ടിക ജാതി മോർച്ച സംഘടിപ്പിക്കുന്ന പട്ടിക ജാതി സംഗമവും ഉദ്ഘാടനം ചെയ്യും. ശേഷം തിരുവനന്തപുരം ജില്ലാ ഭാരവാഹികളുടെ കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങും. ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർ‍ക്കാർ ക്ഷണിച്ചുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല.  രണ്ടു ദിവസം മുൻപാണ് സെപ്റ്റംബർ 4 ന് നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചത്. 

Also Read: Belly Fat: രാവിലെ എഴുന്നേറ്റ ഉടൻ ഈ 2 കാര്യങ്ങൾ ചെയ്താൽ വയറിലെ കൊഴുപ്പ് എളുപ്പത്തിൽ ഉരുക്കാം!

നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചത് വൻ വിവാദമായിരുന്നു. നെഹ്റുവിന‍്റെ പേരിലുള്ള ഒരു മല്‍സരത്തിന്‍റെ ഉദ്ഘാടനത്തിനായി  അമിത് ഷായെ ക്ഷണിച്ചതില്‍ പിന്നില് ഗൂഢ താല്‍പ്പര്യങ്ങളുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നത്. ലാവലിനാണോ സ്വര്‍ണക്കടത്താണോ ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.  ഇത്തവണ ബിജെപി കൗണ്‍സില്‍ യോഗത്തിന്‍റെ അധ്യക്ഷസ്ഥാനം കേരളത്തിലാണ്. യോഗത്തിനെത്തുന്ന എല്ലാവരേയും വള്ളംകളി കാണാണ് ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News