Mallu Traveller: മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പീഡന പരാതി; സൗദി യുവതിയാണ് പരാതിക്കാരി
Mallu traveler Shakir Suban rape case: ഏറെ നാളായി കൊച്ചിയിൽ താമസമാക്കിയ സൗദി യുവതിയെ അഭിമുഖം നടത്തുന്നതിനായാണ് സുബാനവിടെ എത്തിയത്.
കൊച്ചി: പ്രമുഖ വ്ലോഗർ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പീഢന പരാതി. സൗദി പൗരയായ 29 കാരിയാണ് സുബാനെതിരെ പരാതി നൽകിയിരിക്കുന്നത്. അഭിമുഖം നടത്താനായി എത്തിയ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 13ന് എറണാകുളത്തെ ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നത്. ഏറെ നാളായി കൊച്ചിയിൽ താമസമാക്കിയ സൗദി യുവതിയെ അഭിമുഖം നടത്തുന്നതിനായാണ് സുബാനവിടെ എത്തിയത്. ആ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും അവിടെ ഉണ്ടായിരുന്നു. കുറച്ചു സമയത്തിന് ശേഷം ഈ യുവാവ് പുറത്തേക്ക് പോയപ്പോഴാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. അതേസമയം പ്രതി സുബാൻ വിദേശത്തേക്ക് കടന്നതായും പൊലീസ് പറയുന്നു.