Koyilandi Gurudeva College: കേൾവി ശക്തി ഭാഗികമായി നഷ്ടപ്പെട്ടു! എസ്എഫ്ഐ നേതാവിന് പ്രിൻസിപ്പാളിന്റേയും സ്റ്റാഫ് സെക്രട്ടറിയുടേയും ക്രൂരമർദ്ദനം
ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയ എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡണ്ടിനെ അകാരണമായി മർദ്ധിക്കുകയാണ് ഉണ്ടായത്. പ്രിൻസിപ്പാൾ സുനിൽ ഭാസ്കർ ഒരു പ്രകോപനവും ഇല്ലാതെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു.
തിരുവനന്തപുരം: കൊയിലാണ്ടി ഗുരുദേവ കോളേജിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ എത്തിയ എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡൻ്റ് അഭിനവിനെ കോളേജ് പ്രിൻസിപ്പാൾ സ്റ്റാഫ് സെക്രട്ടറി എന്നിവർ ക്രൂരമായി മർദ്ദിച്ചു. എസ്എഫ്ഐ അഡ്മിഷൻ ഹെൽപ് ഡസ്ക് പ്രവർത്തനം നടന്നു വരികയായിരുന്ന കൊയിലാണ്ടി ഗുരുദേവ കോളേജിലെ വിദ്യാർത്ഥികളോട് ഇത് അനുവദിക്കില്ലെന്നും, തുടർന്നാൽ പുറത്തെറിയും എന്ന നിലയിൽ ഭീഷണി മുഴക്കുകയായിരുന്നു കോളേജ് പ്രിൻസിപ്പാൾ.
ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയ എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡണ്ടിനെ അകാരണമായി മർദ്ധിക്കുകയാണ് ഉണ്ടായത്. പ്രിൻസിപ്പാൾ സുനിൽ ഭാസ്കർ ഒരു പ്രകോപനവും ഇല്ലാതെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. സ്റ്റാഫ് സെക്രട്ടറി കെ പി രമേശൻ ചുമരിൽ ചേർത്ത് നിർത്തി മർദ്ധിക്കുകയും ചെയ്തു. അടിയുടെ ആഘാതത്തിൽ ഇടത്തെ ചെവിയുടെ കേൾവി ശക്തി ഭാഗിഗമായി നഷ്ടപ്പെട്ടു. കർണ പഠത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആണ്.
ALSO READ: രണ്ട് വർഷം ഒളിവിൽ, ഒടുവിൽ പിടിയിലായി; എകെജി സെന്റർ ആക്രമണ കേസിലെ പ്രതി കസ്റ്റഡിയിൽ
കാലങ്ങളായുള്ള എസ്എഫ്ഐ വിരോധത്തിൻ്റെയും രാഷ്ട്രീയ പകപോക്കലിൻ്റെയും ഭാഗമായാണ് മർദ്ധനം ഉണ്ടായത്. പ്രിൻസിപ്പാളിനെതിരെയും ആർഎസ്എസ് അധ്യാപക സംഘടന ഭാരവാഹി കൂടി ആയ സ്റ്റാഫ്സെക്രട്ടറി രമേശൻ എന്നിവർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും, കോളേജ് അതികൃതരുടെ ഭാഗത്ത്നിന്ന് കർശന നടപടിയും ഉണ്ടാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ വിദ്യാർത്ഥി പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസതാവനയിലൂടെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.