തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി പിടിയിൽ. രണ്ടാംപ്രതി സുഹൈൽ ഷാജഹാൻ ആണ് പിടിയിലായത്. ഡൽഹി എയർപോർട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സുഹൈലിനെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും. യൂത്ത് കോൺഗ്രസിന്റെ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന സുഹൈൽ രണ്ട് വർഷമായി വിദേശത്ത് ഒളിവിലായിലായിരുന്നു. എകെജി സെന്ററിലേക്ക് പടക്കം എറിയാൻ നിർദ്ദേശിച്ചത് ഇയാൾ ആയിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
2022 ജൂലൈ 1നാണ് എ കെ ജി സെന്ററിന് നേരെ ബോംബേറ് ഉണ്ടായത്. എകെജി സെന്ററിന്റെ ഹാളിലേക്കുള്ള പ്രവേശന വഴിയായ താഴത്തെ ഗേറ്റിന്റെ ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്. സംഭവം നടന്ന് രണ്ട് വർഷം പിന്നിടുമ്പോഴാണ് രണ്ടാം പ്രതി പിടിയിലാകുന്നത്. മൂന്നാം പ്രതി സുധീഷിനെ ഇനിയും പിടികൂടിയിട്ടില്ല. ആക്രമണത്തിന് പ്രതിയെത്തിയ സ്കൂട്ടറിന്റെ ഉടമയാണ് സുധീഷ്. നാല് പേരാണ് കേസിൽ പ്രതികൾ. ഇതിൽ കേസിൽ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി.ജിതിൻ, സുഹൃത്ത് നവ്യ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.