ഗവർണറെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചെന്ന ആരോപണം സംസ്ഥാന ചരിത്രത്തിൽ ആദ്യമെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണറെ തടഞ്ഞ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് പ്രതിപക്ഷ നേതാവ് വാർത്തകുറിപ്പിലൂടെ ചോദിച്ചു. തിരുവനന്തപുരം നഗരത്തിൽ വച്ച് ഔദ്യോഗിക വാഹനത്തിൽ നിന്ന് പുറത്തിറങ്ങി, തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചു എന്ന് ഗവർണർ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറെ തുടർച്ചയായി കരിങ്കൊടി കാണിക്കില്ലെന്ന് വ്യക്തമാണെന്നു വി ഡി സതീശൻ കുറിപ്പ് രേഖപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

നവകേരള ബസിനെതിരെ കരിങ്കൊടി കാണിക്കുന്ന കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കാൻ പാർട്ടി ഗുണ്ടകൾക്ക് ആഹ്വാനം നൽകിയ അതേ മുഖ്യമന്ത്രിയാണ് ഗവർണറെ കരിങ്കൊടി കാട്ടാനും ആളെ വിട്ടത്. ഇത് ഇരട്ടത്താപ്പും രാഷ്ട്രീയ പാപ്പരത്തവുമാണ് മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പിണറായി വിജയൻ കാണിക്കുന്നതെന്ന് സതീശൻ പറഞ്ഞു.


ALSO READ : Governor Arif Mohammed Khan : 'വരൂ ക്രിമിനലുകളെ...വരൂ...' എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ കാറിൽ നിന്നും നടുറോഡിലിറങ്ങി ഗവർണർ


എസ്.എഫ്.ഐ പ്രവർത്തകർ വാഹനത്തിന് മുന്നിൽ ചാടി കരിങ്കൊടി കാണിക്കുമ്പോൾ ആരാണ് 'രക്ഷാപ്രവർത്തനം' നടത്തേണ്ടത് എന്ന് കൂടി മുഖ്യമന്ത്രി പറയണം. തൻ്റെ ഔദ്യോഗിക വാഹനത്തിൽ വന്ന് ഇടിച്ചെന്ന് ഗവർണർ തന്നെ ആരോപിക്കുന്ന സ്ഥിതിക്ക് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. 


സംസ്ഥാനത്തെ യൂണിവേഴ്സിറ്റുകളിൽ സംഘപരിവാർ അജണ്ട നടത്താൻ ഗവർണർ ശ്രമിക്കുന്നയെന്നാരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിലായി ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ഇന്ന് ഡിസംബർ 11ന് വൈകിട്ട് തിരുവനന്തപുരം പേട്ട പള്ളിമുക്കിൽ എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ കാർ തടഞ്ഞ് കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിൽ ശുഭിതനായ ഗവർണർ കാറിന്റെ പുറത്തിറങ്ങിയത്.


എസ്എഫ്ഐ പ്രവർത്തകരെ ഗുണ്ടകൾ എന്ന് വിശേഷിപ്പിച്ചാണ് ഗവർണർ കാറിന്റെ പുറത്തേക്കിറങ്ങിയത്. തനിക്ക് വേണ്ടത്ര സുരക്ഷ സംസ്ഥാന സർക്കാർ ഒരിക്കിയില്ലെന്നും ഗവർണർ വിമർശനം ഉന്നയിക്കകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് എസ്എഫ്ഐ ഗുണ്ടകൾ തന്നെ കായികമായി നേരിടാൻ എത്തിയതെന്നും ഗവർണർ പറഞ്ഞു.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.