കൊച്ചി: നെടുമ്പാശേരിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. രാത്രി 10:30 ന് പുറപ്പെട്ട വിമാനമാണ് 11:30 ഓടെ അടിയന്തിരമായി   ഇറക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കേസന്വേഷണത്തിനെത്തി കൈക്കൂലി വാങ്ങിയെന്ന് പരാതി; 4 പോലീസ് ഉദ്യോഗസ്ഥർ പിടിയിൽ


വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്.  ഏതാണ്ട് അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. വിമാനത്തിൽ 170 യാത്രക്കാരുണ്ടായിരുന്നു.   ഇവരെ ദുബൈയിൽ നിന്നും വന്ന മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കി.  തുടർന്ന് തിരിച്ചയിറക്കിയ വിമാനത്തിൽ വിദഗ്ധ പരിശോധന നടത്തി.


Also Read: മുതലപ്പൊഴിയിൽ വീണ്ടും അപകടം; 16 പേരടങ്ങുന്ന വള്ളം മറിഞ്ഞു; എല്ലാവരേയും രക്ഷപ്പെടുത്തി


ഇതിനിടയിൽ കരിപ്പൂരിൽ നിന്നുംന്ന് പറന്നുയർന്ന വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്‌സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്.  ഇതിൽ 162 യാത്രക്കാരാണ് ഉണ്ടായിരുന്നത്.  വിമാനത്തിന്റെ കാലാവസ്ഥാ റെഡാറിനാണ് തകരാർ ഉണ്ടായതെന്നാണ് വിവരം. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ വിമാനത്തിന് കഴിയാതെ വന്നതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയത്. വിമാനത്തിന് യന്ത്രത്തകരാറൊന്നുമില്ലായിരുന്നു.


താനൂർ കസ്റ്റഡി മരണം: എസ്ഐ ഉൾപ്പടെ എട്ടു പോലീസുകാർക്ക് സസ്പെൻഷൻ


താനൂർ കസ്റ്റഡി മരണത്തിൽ എസ്ഐ ഉൾപ്പടെ എട്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ.  എസ്.ഐ കൃഷ്ണലാൽ കോൺസ്റ്റബിൾമാരായ മനോജ് കെ, ആശിഷ് സ്റ്റീഫൻ, ശ്രീകുമാർ, ജിനേഷ്, വിപിൻ, അഭിമന്യൂ, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് മുന്നോടിയായി കുറ്റാരോപിതരെ മാറ്റിനിർത്തുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടി.  അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


മയക്കുമരുന്ന് കേസില്‍ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശിയായ താമിർ ജിഫ്രിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.  ജിഫ്രി സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പതിനെട്ടു ഗ്രാം എംഡിഎംഎയുമായി ജിഫ്രിക്കൊപ്പം മറ്റു നാലു പേരെയും കൂടി കഴിഞ്ഞ ദിവസം പുലർച്ചെയാണ് താനൂരിൽ നിന്നും പോലീസ് പിടികൂടിയത്.  ശേഷം ലോക്കപ്പിൽ വച്ച് പുലർച്ചെ ശാരീരിക പ്രശ്‍നങ്ങൾ ഉണ്ടായെന്ന് കൂടെയുള്ളവർ അറിയിച്ചതിനെ തുടർന്ന് പുലർച്ചെ നാലരയോടെ ജിഫ്രിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴേക്കും ഇയാൾ മരിച്ചെന്നാണ് പോലീസ് പറയുന്നത്.


Also Read: Viral Video: ഓടുന്ന ബൈക്കിൽ ലിപ് ലോക്ക് ചെയ്യുന്ന പെൺകുട്ടികൾ..! വീഡിയോ വൈറൽ


എന്നാൽ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ ജിഫ്രിയുടെ ശരീരത്തില്‍ പതിമൂന്ന് ചതവുകളാണ് കണ്ടെത്തിയിരുന്നത്. മുതുകിലും കാലിന്റെ പിന്‍ഭാഗത്തും മര്‍ദനമേറ്റതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് മര്‍ദനമേറ്റതിനെ തുടർന്ന് ഉണ്ടായ പാടുകളാണോയെന്നതിന് കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണ്. ഇതിനെ തുടർന്ന് അന്വേഷണ സംഘം രാസപരിശോധനാഫലം ഉൾപ്പടെയുള്ള റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. താമിർ ജിഫ്രിയുടെ ആമാശയത്തില്‍ നിന്നും ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും. ഇത് എംഡിഎംഎയാണോയെന്ന് പരിശോധിക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.