ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ ലൈം​ഗികാരോപണങ്ങളിൽ പ്രതികരണുമായി മുതിർന്ന നടിമാരായ ശാരദയും ഷീലയും. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകൾ വെറും ഷോയാണെന്നും എല്ലാവരും ഇപ്പോൾ വയനാടിനെ പറ്റിയാണ് ചിന്തിക്കേണ്ടതെന്നും ശാരദ പറഞ്ഞു. എത്രയോ പേര്‍ മരിച്ച് പോയി, വലിയ ദുരന്തമാണ് അതെന്നും പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ഒരുപാട് വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ വരുന്ന സാഹചര്യം എങ്ങനെയാണന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഹേമ കമ്മിറ്റിക്കും പ്രാധാന്യമുണ്ടല്ലോ എന്ന ചോദ്യത്തിന് ഹേമ മാഡം വളവരെ നല്ലയാളാണെന്നും അവരോട് ചോദിച്ചാൽ വിവരം തരുമെന്നും പറഞ്ഞു. എന്നെക്കാൾ അറിവും പരിചയ സമ്പത്തും അവർക്കാണ്. അവരാണ് മറുപടി പറയേണ്ടതെന്നും ശാരദ വ്യക്തമാക്കി.


ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിലുണ്ടായിരുന്നതായി ഹേമ കമ്മിറ്റിയംഗം കൂടിയായ ശാരദ പറഞ്ഞു. തന്റെ കാലത്തും അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവർ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും പേടി കാരണവും അവർ അന്ന് പുറത്ത് പറഞ്ഞില്ല. എന്നാൽ ഇന്നത്തെ തലമുറ വിദ്യാഭ്യാസമുള്ളവരാണെന്നും അവർക്ക് ദുരനുഭവങ്ങൾ തുറന്ന് പറയാൻ ധൈര്യമുണ്ടായെന്നും വ്യക്തമാക്കി.


Read Also: മുൻ‌കൂർ ജാമ്യാപേക്ഷ: മുകേഷിന് ഇന്ന് നിർണായകം, സിദ്ദീഖും കോടതിയിലേക്ക്


അതേ സമയം ദുരനുഭവങ്ങൾ നേരിട്ട നടിമാർ ധൈര്യത്തോടെ തുറന്ന് പറയണമെന്ന് നടി ഷീല പ്രതികരിച്ചു. എല്ലാക്കാലത്തും സ്ത്രീകള്‍ ഇരകളായിരുന്നു. എന്നാൽ അത് തുറന്ന് പറയാനുള്ള ധൈര്യം ഒരുക്കാലത്തും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സ്ത്രീകൾ ആ ധൈര്യം കാണിച്ചതില്‍ സന്തോഷമെന്നും ഷീല പറഞ്ഞു. 


വ്യക്തിപരമായി അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും എന്നാൽ  സെറ്റിൽ ചില സ്ത്രീകൾ അവർ നേരിട്ട അനുഭവത്തെ പറ്റി പരസ്പരം പറയുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടെന്നും നടി പറഞ്ഞു. അന്ന് പറയാനുള്ള സ്ഥലമോ സാഹചര്യമോ ഉണ്ടായിരുന്നില്ല. എന്നാലിന്ന് ഡബ്യൂസിസി പോലുള്ള സംഘടനകൾ ഉണ്ട്. സിനിമാ മേഖലയിലെ സ്ത്രീകൾക്കു വേണ്ടി ഡബ്ല്യുസിസി ഒരുപാട് പ്രയത്നിക്കുന്നുണ്ടെന്നും അവരെക്കുറിച്ച് അഭിമാനിക്കുന്നെന്നും അവർ കൂട്ടിച്ചേർത്തു. ആരോപണം നേരിടുന്ന നടന്മാരെ കുറിച്ച് ചോദിച്ചപ്പോൾ, ഇത്രയും പേരുകൾ ഉള്ളപ്പോൾ എന്തിനാണ് ചില നടന്മാരുടെ പേരുകൾ മാത്രം പറയുന്നതെന്ന് അറിയില്ലെന്നും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ഷീല പറഞ്ഞു. ഹേമ കമ്മിറ്റി പോലെയൊന്ന് മറ്റൊരു ഇൻഡസ്ട്രിയിലും ഉണ്ടായിട്ടില്ലെന്നും സ്ത്രീകളുടെ പ്രശ്നം കേൾക്കാൻ തയ്യാറായ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.