കോഴിക്കോട് വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ പത്തുവയസുകാരനാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചത്. ആനയാംകുന്ന് കുന്നേരി ഭാഗത്തുള്ള വിദ്യാർഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പനി, വയറിളക്കം എന്നീ ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് കുട്ടിയെ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ ഈ വിദ്യർഥിയുടെ സഹോദരനും നിലവിൽ ചികിത്സയിൽ കഴിയുകയാണ്.  കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ശരിയായി ശ്രദ്ധിച്ചില്ലെങ്കിൽ ഷി​ഗല്ല വളരെ പെട്ടന്ന് വ്യാപിക്കും. മരണത്തിലേക്ക് വരെ നയിക്കാനും സാധ്യതയുണ്ട്. വയറിളക്കമാണ് ഷി​ഗല്ല രോ​ഗബാധയുടെ പ്രധാന ലക്ഷണം. എന്നാൽ സാധാരണ വയറിളക്കത്തേക്കാൾ ​ഗുരുതരമാണ് ഷി​ഗല്ല ബാധിച്ചുള്ള രോ​ഗാവസ്ഥകൾ. 


ALSO READ: ഭക്ഷണത്തിലൂടെ ഷി​ഗല്ല; ശുചിത്വം പാലിക്കണം, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ


അഞ്ച് വയസിന് താഴെയുള്ളവരിലും രോ​ഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഷി​ഗല്ല മരണത്തിന് വരെ കാരണമാകും. രോഗികൾ ഉപയോ​ഗിച്ച ടോയ്ലറ്റ് ഉപയോ​ഗിക്കുക, രോ​ഗികളുമായി നേരിട്ട് സമ്പർക്കം വരിക എന്നിവയാണ് ഷി​ഗല്ല പടരുന്നതിന് പ്രധാനമായും കാരണമാകുന്നത്. പനി, രക്തംകലർന്ന മലവിസർജ്ജനം, നിർജ്ജലീകരണം, ക്ഷീണം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.


ഷി​ഗല്ല രോ​ഗബാധയുടെ ലക്ഷണങ്ങൾ


-വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം.


- വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം.


- രണ്ട് മുതൽ ഏഴ് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. 


ഷി​ഗല്ല ബാധയ്ക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ


-തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.


-പഴകിയ ഭക്ഷണങ്ങൾ കഴിക്കരുത്.


-ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക.


-ഭക്ഷണ പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ച ശല്യം ഒഴിവാക്കുക.


-ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ ശുചിത്വമുള്ളതായിരിക്കണം.


-രോഗ ലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാകം ചെയ്യരുത്.


-ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക.


-മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.


-കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധത്തിൽ നശിപ്പിച്ച് കളയുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.