പുല്ല് ചെത്താൻ പോയപ്പോൾ ഷോക്കേറ്റു; ഇടുക്കിയിൽ അച്ഛനും മക്കൾക്കും ദാരുണാന്ത്യം
Idukki death news: ചെമ്പകശ്ശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്.
ഇടുക്കി: കൊച്ചറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. ചെമ്പകശ്ശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പറമ്പിൽ പൊട്ടി കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. വീടിന്റെ സമീപത്തെ വയലിൽ പുല്ല് ചെത്താൻ പോയതിനിടയിൽ വെള്ളത്തിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് അപകടം. ഉച്ചക്കഴിഞ്ഞ് 3.30 ഓടെയാണ് അപകടം.
പുല്ല് ചെത്താൻ പോയവരെ കാണാതായതോടെ കനകന്റെ ഭാര്യ ഓമന അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഭർത്താവിനെയും മക്കളെയും വയലിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സമീപ വാസികൾ എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നേരിയ തോതിൽ വൈദ്യുതാഘാതമേറ്റതിനാൽ പ്ലാസ്റ്റിക് കൂട്ടി പിടിച്ച് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു.
ALSO READ: പിണറായി സർക്കാർ കായിക താരങ്ങളെ അവഗണിക്കുന്നത് പ്രതിഷേധാർഹം - സി.ആർ പ്രഫുൽ കൃഷ്ണൻ
മൃതദേഹങ്ങൾ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർന്ന് കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ച് പറഞ്ഞ് വൈദ്യുതി ലൈൻ ഓഫ് ചെയ്ത ശേഷം മൂന്നു പേരെയും പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് മൂന്നു പേരെയും കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സമീപത്തെ ഏലത്തോട്ടത്തിൽ നിന്ന ഉണക്ക മരം കനത്ത മഴയിൽ കടപുഴകി വൈദ്യുതി ലൈനിലേയ്ക് വീണതാണെനാണ് നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...