C R Praful Krishnan: പിണറായി സർക്കാർ കായിക താരങ്ങളെ അവഗണിക്കുന്നത് പ്രതിഷേധാർഹം - സി.ആർ പ്രഫുൽ കൃഷ്ണൻ

CR Praful Krishnan about sports persons: കായിക താരങ്ങളെ അഭിനന്ദിക്കുന്നത് , അവർക്ക് ജോലി നൽകുന്നത് അതൊന്നും ഒരു തെറ്റല്ല. 

Written by - Zee Malayalam News Desk | Last Updated : Oct 10, 2023, 08:23 PM IST
  • ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കണമെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
C R Praful Krishnan: പിണറായി സർക്കാർ കായിക താരങ്ങളെ അവഗണിക്കുന്നത് പ്രതിഷേധാർഹം - സി.ആർ പ്രഫുൽ കൃഷ്ണൻ

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടത്തിൽ ചരിത്രമെഴുതി രാജ്യം അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ്. എന്നാൽ കേരളത്തിൽ കായിക താരങ്ങൾ അവഗണിക്കപെടുകയാണ് എന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞാ. മെഡൽ നേടിയ കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിക്കാനോ അവരെ ഒന്ന് അഭിനന്ദിക്കാനോ പോലും തയ്യാറാകാത്ത കേരള സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണ്.

കായിക താരങ്ങളുടെ ഹോസ്റ്റലുകൾ അവഗണിക്കപ്പെടുകയാണെന്ന് പലതവണ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല എന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. കായിക താരങ്ങളെ അഭിനന്ദിക്കുന്നത് , അവർക്ക് ജോലി നൽകുന്നത് അതൊന്നും ഒരു തെറ്റല്ല , വൈകിയ വേളയിലെങ്കിലും സർക്കാർ തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായിക മന്ത്രി വി.അബ്ദു റഹ്മാൻ കായിക വകുപ്പിന്റെ ചുമതലയൊഴിയണം.

ALSO READ: ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്: ഗ്രീൻ പ്രോട്ടൊക്കോൾ നടപ്പാക്കും;ചുമതല കുടുംബശ്രീക്ക്

ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കണമെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്റെ കായിക മേഖലയുടെ സമഗ്ര പുരോഗതിക്കായി നടപ്പിലാക്കുന്ന പദ്ധതികൾ കണ്ടില്ലെന്ന് നടിക്കുന്ന സമീപനവും കേരളം അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News