ആലുവയിൽ റോഡിലെ കുഴിയിൽ വീണ പരിക്കേറ്റ സ്കൂട്ടര്‍ യാത്രികൻ  മരിച്ചു. മാറമ്പിളളി സ്വദേശിയായ കുഞ്ഞുമുഹമ്മദാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഇന്ന്, സെപ്റ്റംബർ 15 വൈകുന്നേരത്തോടെയായിരുന്നു മരണം.  ആലുവ-പെരുമ്പാവൂര്‍ റോഡിലെ  കുഴിയിൽ വീണായിരുന്നു കുഞ്ഞുമുഹമ്മദിന് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് കുഞ്ഞഹമ്മദിന്റെ സംസാരശേഷിയും ഓർമ്മയും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ചികിത്സയിൽ ഇരിക്കവെയാണ് കുഞ്ഞഹമ്മദ് മരണപ്പെട്ടത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗസ്റ്റ് 20 നാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞഹമ്മദ്  കഴിഞ്ഞ മൂന്നാഴ്ചകളായി അബോധാവസ്ഥയിൽ കഴിയുകയായിരുന്നു. ഇതിനെ തുടർന്ന് ഇത് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് ആരോപിച്ച് ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത് രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ്  ആവശ്യപ്പെട്ടിരിക്കുന്നത്. ഈ റോഡിന്റെ ശോചനീയ അവസ്ഥയെ കുറിച്ച് പലവെട്ടം പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന് എംഎൽഎ പറഞ്ഞു. അപകടമുണ്ടാകുമ്പോള്‍ പഞ്ച് ഡയലോഗ് അടിക്കുകയെന്നതല്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് എംഎൽഎ ആരോപിച്ചു.


ALSO READ: Road Accident: പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവേ ബൈക്ക് അപകടം; യുവതിക്ക് ദാരുണാന്ത്യം


റോഡിന്റെ അറ്റകുറ്റപണികൾ ചെയ്യണ്ടത് കിഫ്ബിയാണെന്ന് പിഡബ്യൂഡിയും സാങ്കേതിക പ്രശ്‍നങ്ങൾ മൂലമാണ് അറ്റകുറ്റപണികൾ വൈകുന്നതെന്ന്  കിഫ്ബിയും പറയുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു. ഇത് സർക്കാരിന്റെ വീഴ്ചയാണെന്നും എംഎൽഎ പറഞ്ഞു. ഇതിന് മുമ്പ് ദേശിയ പാതയിലെ കുഴിയിൽ വീണ് ഉണ്ടായ അപകടത്തെ തുടർന്ന് ഒരാൾ മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കേരളത്തിലെ റോഡുകളുടെ ശോചനീയ അവസ്ഥയിൽ ഹൈകോടതി ഇഡാ[[ഇട്ടിരുന്നു 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.