Road Accident: പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവേ ബൈക്ക് അപകടം; യുവതിക്ക് ദാരുണാന്ത്യം

പ്രതിശ്രുത വരനുമായി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. 

Written by - Zee Malayalam News Desk | Last Updated : Sep 22, 2021, 07:16 AM IST
  • കോട്ടയം വാഴൂർ റോഡിൽ റോഡപകടം
  • പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവേ യുവതിക്ക് ദാരുണാന്ത്യം
  • മാമ്മൂട് കരിങ്ങണാമറ്റം സ്വദേശിയായ സുബി ജോസഫാണ് മരിച്ചത്
Road Accident: പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവേ ബൈക്ക് അപകടം; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം:  പ്രതിശ്രുത വരനുമായി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് കരിങ്ങണാമറ്റം സ്വദേശിയായ സുബി ജോസഫാണ് മരിച്ചത്. അപകടം നടന്നത് കോട്ടയം (Kottayam) വാഴൂർ റോഡിൽ വച്ചായിരുന്നു.  

കെഎസ്ആർടിസി ബസും സ്കൂട്ടറും സഞ്ചരിച്ചത് ഒരേ ദിശയിലാണ്. പ്രതിശ്രുത വരനൊപ്പം സ്കൂട്ടറിന്റെ പിന്നിൽ ഇരുന്നാണ് സുബി യാത്ര ചെയ്തിരുന്നത്. കുമളിയിൽനിന്നും കായംകുളത്തേക്ക് പോവുകയായിരുന്നു ബസ്. ബസ് സ്കൂട്ടറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ തെന്നിമാറുകയും (Road Accident) സുബി ബസിനടിയിൽപ്പെടുകയുമായിരുന്നു. 

Also Read: Horoscope 22 September 2021: ബുധനാഴ്ച ഈ രാശിക്കാർക്ക് പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും, ഓർമ്മിക്കാതെപോലും ഈ തെറ്റ് ചെയ്യരുത്

 

എന്നാൽ വണ്ടിയിൽ ഉണ്ടായിരുന്ന യുവാവ് അദ്‌ഭുതകരമായി രക്ഷപെടുകയായിരുന്നു.  മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റത്തെ സണ്ണി-ബിജി ദമ്പതികളുടെ ഏകമകളാണ് സുബി ജോസഫ്.  അപകടത്തിന് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  സംസ്ക്കാരം ഇന്നുണ്ടാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News