Accident in Eramalloor| കോവിഡ് രോഗിയുമായി പോയ ആംബുലൻസ് ഇടിച്ചു,ഒരു മരണം
ഇവരെ കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കായിരുന്നു അപകടം സംഭവിച്ചത്.
ആലപ്പുഴ: കോവിഡ് രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ട് പോവും വഴി അപകടം. ആലപ്പുഴ ദേശീയപാതയിൽ എരമല്ലൂരിന് സമീപമാണ് സംഭവം. അപകടത്തെ തുടർന്ന് ആംബുലൻസിലുണ്ടായിരുന്ന കോവിഡ് ബാധിത മരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.
തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. ഇവരെ കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കായിരുന്നു അപകടം സംഭവിച്ചത്.
മരിച്ച ഷീലയുടെ മകൻ ഡോ മഞ്ജുനാഥ്, ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരും ആംബുലൻസിലുണ്ടായിരുന്നു. എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ സന്തോഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം. പുലർച്ചെയാണ് അപകടം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...