പാറശാലയിൽ 7 മാസം ഗർഭിണിയായ യുവതിക്ക് പൊളളലേറ്റതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു. പാറശ്ശാല മുരിയങ്കരയിലാണ് സംഭവം നടന്നത്. മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്റെ ഭാര്യ അരുണിമയ്ക്കാണ് പൊള്ളലേറ്റത്. 27 വയസ്സാണ്. അരുണിമ നിലവിൽ ചികിത്സയിൽ തുടരുകയാണ്. രണ്ട് ദിവസങ്ങൾക്ക് മുമ്പ്  മണ്ണെണ്ണ ഒഴിച്ച് തീ പടർന്നതിനെ തുടർന്ന് പൊള്ളലേറ്റ നിലയിൽ അരുണിമയെ വീട്ടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. അരുണിമയുടെ ഭർത്താവ് അജയ് പ്രകാശ് സൈനികനാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അജയ് പ്രകാശ് ലീവ് കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് പോകാനിരിക്കേയാണ്  സംഭവം നടന്നത്.  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അരുണിമയും അജയ് പ്രകാശിനൊപ്പം ജോലി സ്ഥലത്താണ് ഉണ്ടായിരുന്നത്. ഈ അവധിക്ക് ഇരുവരും ഒരുമിച്ച് നാട്ടിലേക്ക് എത്തുകയായിരുന്നു. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ഇവർ തമ്മിൽ പ്രശ്‍നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. മാത്രമല്ല ഇരുവർക്കും കുടുംബപരമായി യാതൊരു തരത്തിലുള്ള വിഷയങ്ങളും  ഇല്ലായിരുന്നു.


ALSO READ: നയന സൂര്യന്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് കുടുംബം; മുഖ്യമന്ത്രിക്ക് പരാതി നൽകും, ഹൈക്കോടതിയെ സമീപിക്കാനും ആലോചന


സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ്  അരുണിമായെ ആദ്യം എത്തിച്ചത് തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അരുണിമയ്ക്ക് 60% പൊള്ളലേറ്റതായാണ് ആശുപത്രി അധികൃതർ പറയുന്നത്.  നിലവിൽ കുഞ്ഞ് മരിച്ചുവെങ്കിലും പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഇതും ആശങ്കകൾക്ക് ഇടയാക്കുന്നുണ്ട്. അരുണിമയെ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.


സംഭവം നടന്ന പാറശാലയിലെ വീട്ടിൽ പോലീസ് സീൽ ചെയ്തിരിക്കുകയാണ്. അതേസമയം ആശുപത്രിയിലെത്തിയ മജിസ്ട്രേറ്റ് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് അരുണിമയുടെ ബന്ധുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.