Delhi Dengue Updates| 6 മരണം, ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു
ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻറെ കണക്ക് പ്രകാരം ഒൻപത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്
New Delhi: രാജ്യതലസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമായി പടരുന്നു. ആറ് മരണങ്ങളാണ് സമീപ ദിവസങ്ങളിലായി ഡെങ്കിപ്പനി മൂലമാണെന്ന് സ്ഥീരീകരിച്ചത്. ഇ വർഷം ഇതോടെ ഡെങ്കു മരണങ്ങൾ 15 ആയി ഉയർന്നു. നവംബർ 29 വരെയുള്ള കണക്ക് പ്രകാരം 8,900 വരെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻറെ കണക്ക് പ്രകാരം ഒൻപത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്ന് വയസ്സുള്ള പെൺകുട്ടിയും അടങ്ങുന്നു.
കണക്ക് നോക്കിയാൽ താരതമ്യേനെ കേസുകൾ ഇതുവരെയും കുറവാണെങ്കിലും ആശങ്കയുണ്ട്. 4,726 (2017), 2,798 (2018), 2,036 (2019) and 1,072 (2020), എന്നിങ്ങനെയാണ് ഡെങ്കു കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
Also Read: Omicron Variant: ഒമിക്രോൺ ഇന്ത്യയിലെ കുട്ടികളെ ബാധിക്കുമോ? വിദഗ്ധർ പറയുന്നത് എന്താണ്?
എന്നാൽ 2016-ൽ നിന്നും പരിശോധിച്ചാൽ ഡെങ്കു മരണനിരക്ക് ഏറ്റവും ഉയർന്ന തോതിലുള്ളത്. 2021-ലാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി വരികയാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നുണ്ട്.
Also Read: Omicron | ഡൽഹിക്ക് പുറമെ രാജസ്ഥാനിലും ഒമിക്രോൺ രോഗബാധ; രാജ്യത്തെ ആകെ കേസുകൾ 21 ആയി
ഒമിക്രോൺ കൂടി റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ചും വളരെ അധികം ആശങ്കയുണ്ട്. കേസുകളുടെ എണ്ണം ഇനിയും ഉയർന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...