എത്രയൊക്കെ ഇണങ്ങിയാലും ആനകളുടെ സ്വഭാവം പ്രവചനാതീതമാണ്. ഒരു വന്യ മൃ​ഗമെന്ന നിലയിൽ അതുമായി ഇടപെടുമ്പോഴും കരുതൽ ആവശ്യമാണ്. തനിയെ നിൽക്കുന്നതോ പറമ്പിൽ തളച്ചിരിക്കുന്നതോ ആയ ആനകളെ കാണാനും അതിന്റെ അടുത്തേയ്ക്ക് പോകാനും പലർക്കും കൗതുകം ഉണ്ടായിരിക്കും. എന്നാൽ ആന പാപ്പാന്മാരോ ബന്ധപ്പെട്ട ചുമതലക്കാരോ ഇല്ലാതെ ആനയുടെ അടുത്തേയ്ക്ക് പോകാൻ പാടില്ല. ഇതിന് ഉദാഹരണമായി നടന്ന സംഭവം സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഷെയർ ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കുട്ടിയുമായി ആനയ്ക്ക് ഭക്ഷണം നൽകാൻ പോകുന്ന ഒരാളാണ് വീഡിയോയിൽ. ദൃശ്യങ്ങളിൽ ശാന്തയായി നിൽക്കുന്ന ഒരു പിടിയാനയെയും കാണാം. ഇരുവരും അടുത്ത് ചെന്ന് ഭക്ഷണം നീട്ടിയെങ്കിലും ആന തുമ്പിക്കൈ ചുരുട്ടുകയും തൊട്ടടുത്ത് നിന്ന് ഭക്ഷണം നീട്ടിയ കുട്ടിയെ ചുറ്റിയെടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആൾ പെട്ടെന്ന് കുട്ടിയെ വലിച്ച് സൈഡിലേക്ക് ഇട്ടതിനാൽ വൻ അപകടം ഒഴിവായി. ഇവർക്കൊപ്പം വന്ന സ്ത്രീകളെയും വീഡിയോയിൽ കാണാം. 



 


സാധാരണയായി ആനകളെ തളയ്ക്കുന്ന പ്രദേശത്ത് തനിയെ ആരും പോകരുതെന്ന് നിർദേശമുണ്ടാകാറുണ്ട്. സംഭവം നടന്നത് എവിടെയാണെന്നത് വ്യക്തമല്ല. ഇൻസ്റ്റാഗ്രാമിലെ മാതംങ്ക മാണിക്യം കർണനെന്ന പേജാണ് വീഡിയോ പങ്ക് വച്ചത്. ആനക്കാര് ഇല്ലാതെ ആനയുടെ അടുത്തേക്ക് പോകാതിരിക്കുക.... എന്തിനു തന്നെ ആണെങ്കിലും എന്ന ക്യാപ്ഷനും ഇതിനൊപ്പമുണ്ട്. കുറച്ച് മാസങ്ങൾ മുൻപ് നടന്ന സംഭവമാണിതെന്നും വീഡിയോയ്ക്ക് വന്നിരിക്കുന്ന കമന്റുകളിൽ നിന്ന് വ്യക്തമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.