കാഞ്ഞിരപ്പള്ളി : കിണറുപണിക്കിടെ വെടി പൊട്ടിക്കാൻ കിണറിൽ ഇറങ്ങിയ തമിഴ്നാട് സ്വദേശി പാറ പൊട്ടിതെറിച്ച് മരിച്ചു.തമിഴ്നാട് തേനി പെരിയകുളം സ്വദേശി ശിവകുമാർ (22 ) മരിച്ചത്. പാറത്തോട്, പള്ളിപ്പടിയിൽ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു  സംഭവം.  ഇദ്ദേഹം  നിലവിൽ പാറത്തോട് വാടകക്ക്  താമസിച്ച് ജോലി ചെയ്തു  വരികയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പള്ളിപടി സ്വദേശി വഞ്ചിപുരയ്ക്കൽ ബെന്നി യുടെ പുരയിടത്തിലെ കിണറുപണിക്കായി എത്തിയതായിരുന്നു ശിവ. വേനൽ കടുത്തതോടെ കിണറിൻറെ ആഴം കൂട്ടുവാനായി പണി തുടങ്ങിയിരുന്നു. കിണറിന് 20 അടിയോളം താഴ്ച്ചയുണ്ട്. പാറപൊട്ടിക്കാനായി തമരിൽ വെടിമരുന്നിന് തിരി കൊളുത്തിയ ശേഷം മുകളിലേക്ക് കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. 


ഈ സമയം പാറ സ്ഫോടനത്തോടെ  പൊട്ടിതെറിക്കുകയും ശരീരം ചിന്നഭിന്നമാകുകയും ചെയ്തു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.