മഞ്ചേരി: നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെതിരെ 50 ലക്ഷത്തിൻറെ ക്രഷർ തട്ടിപ്പ് കേസ്. കർണ്ണാടകത്തിൽ ക്രഷർ തുടങ്ങുന്നത് കാണിച്ച് പൈസ തട്ടിയെന്നതാണ് പരാതി. യുവ എഞ്ചിനിയറിൽ നിന്ന് പൈസ തട്ടിയെന്നാണ് കേസ്. ക്രൈംബ്രാഞ്ചിൻറെ ഇടക്കാല അന്വേഷണ റിപ്പോർട്ടിൽ കേസിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലപ്പുറം ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തിയത്. കേസിൽ മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷര്‍ പി വി അന്‍വറിന് വിറ്റ കാസർകോട് സ്വദേശി കെ. ഇബ്രാഹിമില്‍ നിന്നും ഡിവൈഎസ്‍പി നേരിട്ട് മൊഴി എടുത്തു. 


Also Read:  Monson Mavunkal : പുരാവസ്തുക്കൾ ഇപ്പോൾ 2 തരം ഒന്ന് ഒറിജിനൽ രണ്ട് മെയ്ഡ് ഇൻ മാവുങ്കൽ, അറിയാം കേരളം തിരയുന്ന തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കല്ലിനെ കുറിച്ച്


തട്ടിപ്പ് ഇങ്ങിനെ


26 ഏക്കര്‍ ഭൂമിയും, ക്രഷറും സ്വന്തം തൻറെ ഉടമസ്ഥതയിലാണെന്നു ഇതിന് തനിക്ക് ക്രയവിക്രയത്തിന് അവകാശമുണ്ടെന്നും കാണിച്ചാണ്  മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീമില്‍ നിന്നും പൈസ കൈപ്പറ്റിയിരിക്കുന്നത്. ലാഭ വിഹിതം കൂടാതെ 10 ശതമാനം ഷെയറും പറഞ്ഞിരുന്നു.


ALSO READ: Kerala COVID Update : സംസ്ഥാനത്തെ ഔദ്യോഗിക കോവിഡ് മരണനിരക്ക് കാൽലക്ഷം പിന്നിട്ടു, ഇന്ന് 16,000ത്തോളം പേർക്ക് രോഗബാധ


കൂടാതെ ഒാരോ മാസവും അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇങ്ങിനെയാണ് 50 ലക്ഷം രൂപ ഇയാളിൽ നിന്നും വാങ്ങിയത്. അതേസമയം ക്രഷര്‍ സര്‍ക്കാരില്‍ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി.


അതേസമയം കുറച്ചു നാളുകളായി പി.വി അൻവറിൻറെ അനധികൃത ബിസിനസുകളെക്കുറിച്ച് വലിയ വിവാദം ഉയർന്നിരുന്നു. മണ്ഡലത്തിൽ എം.എൽ.എയെ കാണാതാവുന്നതിനെ പറ്റി നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇടക്കിടെയുള്ള അൻവറിൻറെ ആഫ്രിക്കൻ യാത്രയും വിവാദത്തിലാണ്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.