Adimali : ഇടുക്കിയിൽ (Idukki) ബൈക്കിൽ യാത്ര ചെയ്യുകയായിരിക്കുന്നു ദമ്പതികൾക്ക് നേരെ കാട്ടാന (Wild Elephant)ആക്രമണം ഉണ്ടായി. ആക്രമണത്തെ തുടർന്ന് ഭാര്യ മരിച്ചു. ഭർത്താവ് ആന ആക്രമിക്കാൻ ഒരുങ്ങേ ഓടി രക്ഷപ്പെട്ടു. ചട്ടമൂന്നാർ സ്വദേശിയായ വിജിയാണ് ആക്രമണത്തിൽ മരിച്ചത്. വിജിയുടെ ഭർത്താവ് കുമാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്നാട്ടിൽ (Tamilnadu) പോയ ദമ്പതികൾ മടങ്ങി വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 5.50 യോടെയായിരുന്നു സംഭവം. ഇടുക്കിയിലെ ശങ്കരപാണ്ഡ്യമേട്ടില്‍ ആനയിറങ്കല്‍ ഡാമിനും പൂപ്പാറയ്ക്കും ഇടയിലുള്ള എസ് വളവിൽ വെച്ചാണ് സംഭവം ഉണ്ടായത്. ഭർത്താവ് നിസാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്.


ALSO READ: Nipah Virus: കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു


തമിഴ്നാട്ടിലെ ബന്ധുവീട്ടിൽ നിന്ന് കൊച്ചി - ധനുഷ്‌കോടി ദേശിയ പാത വഴി മടങ്ങി വരികെയായിരുന്നു ഇരുവരും. എസ് വളവിൽവെച്ച് ഇവർ റോഡിൽ നിലയുറപ്പിച്ചിരുന്ന 2 കാട്ടാനകളുടെ മുന്നിൽപ്പെട്ടു. ഉടൻ തന്നെ ബൈക്ക് തിരിച്ച് രക്ഷപെടാൻ ഇരുവരും ശ്രമിച്ചിരുന്നു. എന്നാൽ പെട്ടന്ന് ബൈക്ക് മറിയുകയും കാട്ടാനകൾ ആക്രമിക്കുകയും ആയിരുന്നു.


ALSO READ: Bike racing: ബൈക്ക് റേസിങ് നടത്തുന്നതിനിടെ അപകടം; യുവാവിന്റെ കാൽ ഒടിഞ്ഞു തൂങ്ങി


 ബൈക്ക് മറിഞ്ഞപ്പോൾ ബൈക്കിന് മുകളിലായി ആണ് മരണപ്പെട്ട വിജി വീണത്. ഉടൻ തന്നെ ആന വിജിയെ ചവിട്ടി കൊല്ലുകയായിരുന്നു. വിജി സംഭവസ്ഥലത്ത് വെച്ച തന്നെ മരണപ്പെട്ടു. വാഹനത്തിനടിയിലായി വീണ കുമാർ അവസരം ലഭിച്ചപ്പോൾ ഓടിരക്ഷപ്പെട്ടു.


ALSO READ: സംസ്ഥാനത്ത് വീണ്ടും Black Fungus മരണം, മരിച്ചത് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി


സംഭവത്തിന് പിന്നാലെ അവിടെയെത്തിയ തൊഴിലാളികളാണ് കുമാറിനെ രേഖപ്പെടുത്തിയത്. കുമാറിനെ ഇപ്പോൾ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിജിയുടെ മൃതദേഹവും ഇവിടെ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് സ്ഥിരമായി കാട്ടാന ശല്യം ഉണ്ടാകാറുണ്ടെന്നാണ് പരാതി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.